‘കദളീനിവേദ്യം’ കവർ ചിത്രം പ്രകാശനം ചെയ്തു
ഗുരുവായൂർ : ദേവസ്വം കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ കെ സുകുമാരന്റെ ജീവചരിത്രം ജീവചരിത്ര നോവലായി പുറത്തിറങ്ങുന്നു. മാധ്യമപ്രവർത്തകൻ ജയപ്രകാശ് കേശവനാണ് പുസ്തക രചന നിർവഹിച്ചിരിക്കുന്നത്. ‘കദളീനിവേദ്യം’ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം തൃശൂർ കറന്റ് ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ കവർ ചിത്ര പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ നിർവ്വഹിച്ചു.
ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഗ്രന്ഥകാരൻ ജയപ്രകാശ് കേശവൻ, തൃശൂർ കറന്റ് ബുക്സിന്റെ പബ്ലീഷിങ്ങ് മാനേജർ കെ.ജെ ജോണി, കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ കെ സുകുമാരൻ, സംവിധായകൻ ദേവരാജൻ, കേന്ദ്ര സെൻസർ ബോർഡ് അംഗം രാജൻ തറയിൽ, നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി സെക്രട്ടറി ടി കൃഷ്ണദാസ്, മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത്ത് സമിതി സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി, ദൃശ്യ ഗുരുവായൂരിന്റെ ഭാരവാഹികളായ ആർ രവികുമാർ, കെ.കെ ഗോവിന്ദദാസ്, അജിത്കുമാർ ഇഴുവപ്പാടി, ജി.കെ പ്രകാശൻ, എം ആനന്ദ്, ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡണ്ട് കെ.കെ അനീഷ്കുമാർ, പക്ഷി നിരീക്ഷകൻ സി.പി സേതുമാധവൻ എന്നിവർ പങ്കെടുത്തു.
2022 ഒക്ടോബർ 8ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ഗുരുവായൂർ രുഗ്മണി റീജൻസിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് മലയാളത്തിന്റെ കഥാകാരൻ സി രാധാകൃഷ്ണൻ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും.