Header 1 vadesheri (working)

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.

Above Post Pazhidam (working)

തൃശൂർ : ഇരിങ്ങാലക്കുടയില്‍ ഹൈസ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുള്‍ ഖയ്യും (44) ആണ് അറസ്റ്റിലായത്. സ്പെഷ്യൽ ക്ലാസ് എടുക്കാനെണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയിലേക്കും വെച്ചും, പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘ മാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം , എസ്ഐ മാരായ ഷാജൻ, ക്ലീറ്റസ്, ജോർജ് , സീനിയർ സിപി ഓ മാരായ ഉമേഷ്, സോണി, മെഹറുന്നീസ, രാഹുൽ എ.കെ, സി പി ഓ മാരായ ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Second Paragraph  Amabdi Hadicrafts (working)