Madhavam header
Above Pot

ഹർത്താൽ ,സംസ്ഥാനത്ത് അക്രമികൾ അഴിഞ്ഞാടി , പോലീസ് കാഴ്ചക്കാരായി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് അക്രമികൾ അഴിഞ്ഞാടി . കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം. കല്ലേറിൽ 11 ജീവനക്കാർക്ക് പരിക്കേറ്റു. 59 ബസുകൾക്ക് കേടുപാടുകളുണ്ടായി. ഇതിൽ ഒരെണ്ണം ലോ ഫ്ലോർ എ സി ബസും ഒരെണ്ണം കെ-സ്വിഫ്റ്റ് ബസുമാണ്. ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് പോലീസ് പ്രഖ്യാപനം. എന്നാൽ പലയിടത്തും പൊലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയുള്ള അക്രമമാണ് നടക്കുന്നത്. 

Astrologer

. തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപക കല്ലേറ് . കെഎസ്ആര്‍ടിസി ബസുകൾക്കും ലോറികൾക്കും നേരെയാണ് കല്ലേറ് കളിയിക്കാവിള വഴി തിരുവനന്തപുരത്തേക്കുള്ള തമിഴ്നാട് ബസ് സര്‍വ്വീസ് നിർത്തി. പാപ്പനംകോടും പാറശാലക്ക് അടുത്ത് ഇടിച്ചക്കപ്ലാമൂടിലും കല്ലേറുണ്ടായതിനെ തുടർന്നാണ് സര്‍വ്വീസുകൾ നിര്‍ത്തി.

കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസുകൾ എല്ലാം നിലച്ചു. അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് സർവീസ് നിർത്തിയത്

കണ്ണൂർ എയർ പോർട്ടിലേക്ക് പോവുകയായിരുന്ന ട്രാവലർ അടിച്ച് തകർത്തു. കാഞ്ഞിരോട്‌ വച്ചാണ് ഏച്ചൂർ സ്വദേശിയുടെ വാഹനം തകർത്തത്. ആയുധങ്ങളുമായി സംഘം ചേർന്നായിരുന്നു ആക്രമണം

കണ്ണൂര്‍ മട്ടന്നൂർ 19-ാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 19-ാം മൈൽ സ്വദേശി ഗഫൂറിനെയാണ് മട്ടന്നൂർ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പോലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കണ്ണൂരിൽ പെട്രോൾ ബോംബുമായി എത്തിയ നാല് പേരെ പൊലീസ് പിന്തുടര്‍ന്നു. ഒരാളെ പിടികൂടി ഇതു വരെ 27 പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിൽ തുറന്ന കടകൾ അടപ്പിക്കാൻ ശ്രമിച്ച എട്ട് പി എഫ് ഐ പ്രവർത്തകരെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും കൂടി കൈകാര്യം ചെയ്തു . സി പി എമ്മിന് വലിയ സ്വാധീനമുള്ള മേഖലയിൽ ആണ് നാല് ബൈക്കിലായി എട്ടു പ്രവർത്തകർ കട അടപ്പിക്കാനായി എത്തിയത്

കോഴിക്കോട് പയ്യോളിയിൽ രണ്ട് പി എഫ് ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ. പള്ളിക്കര യൂസഫ്, കോടിക്കൽ റിഷാദ് എന്നിവരെയാണ് പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തത്



മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം വച്ചാണ് കല്ലേറുണ്ടായത്. മലപ്പുറം പൊന്നാനിയിലും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി

തൃശൂർ ജില്ലയിൽ ഏഴിടത്ത് വാഹനങ്ങൾക്കു നേരെ കല്ലേറ്. വടക്കാഞ്ചേരി, പെരുമ്പിലാവ് , തളിക്കുളം, ചാവക്കാട് എന്നിവിടങ്ങളിലാണ് കെഎസ് ആർ ടി സി ബസുകൾക്കും ലോറിക്കും നേരെ കല്ലേറുണ്ടായത്. ചാവക്കാട് ബസിന് കല്ലെറിഞ്ഞ പിഎഫ്ഐ പ്രാദേശിക നേതാവ് മുഹമ്മദ് റിയാസിനെ പൊലീസ് പിടികൂടി. മണത്തലയിൽ ആംബുലൻസിനു നേരെ കല്ലേറ് ആൽത്തറ ക്രിയേറ്റീവ് ആംബുലൻസ് സർവ്വീസിനു നേരെയാണ് കല്ലേറ് നടന്നത്രോഗിയെ രാജ ആശുപത്രിയിൽ ഇറക്കി മടങ്ങുകയായിരുന്നു ആംബുലൻസ്മണത്തല ഐനി പുള്ളിക്കടുത്ത് വെച്ചാണ് കല്ലേറ് നടന്നത് .ആമ്പല്ലൂരിൽ വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ച രണ്ട് ഹർത്താലാനുകൂലികളെ പോലീസ് കരുതൽ തടങ്കലിൽ ആക്കി. കരുതൽ തടങ്കലിൽ ഉള്ളത് വരന്തരപ്പള്ളി സ്വദേശികളായ രണ്ടുപേരെയാണ് വൈകിട്ട് ആറുമണി വരെയാണ് തടങ്കലിലാക്കിയത്.

എറണാകുളം കൂത്താട്ടുകുളത്ത് കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ് നെടുമ്പാശ്ശേരി പറമ്പയത്ത് ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാൾ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു. നെടുമ്പാശ്ശേരിയിലെ സംഘം ഹോട്ടലിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾക്ക് പരിക്കേറ്റു.

കോട്ടയം സംക്രാന്തിയിൽ ലോട്ടറി കട തകർത്തു, കാരാപ്പുഴയിൽ കെഎസ് ആർ ടി സി ബസ് ചില്ല് എറിഞ്ഞു തകർത്തു

കോട്ടയത്ത് കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ കല്ലേറ്.
എം സി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ വച്ചാണ് കെഎസ്ആർടിസി ബസുകൾക്ക് കല്ലേറുണ്ടായത്. നിരവധി ബസുകളുടെ ചില്ല് അക്രമത്തിൽ തകര്‍ന്നു.

ഈരാറ്റുപേട്ടയിൽ വാഹനം തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം പുനലൂരിൽ ലോറിക്ക് നേരെ കല്ലേറ് തമിഴ്‌നാട്ടിൽ നിന്നും വന്ന ലോറിക്ക് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കല്ലെറിഞ്ഞത്. പുനലൂരിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം കഴിഞ്ഞ ഉടനെയാണ് ആക്രമണം ഉണ്ടായത്

പത്തനംതിട്ട ആനപ്പാറയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു. കളിയിക്കാവിളയിലേക്ക് പോയ ബസിന് നേരെയാണ് എറിഞ്ഞത് കോന്നി വകയറിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടക്ക് വന്ന ബസ് ആണ്. ഡ്രൈവ‍ര്‍ക്ക് പരിക്ക്

ആലപ്പുഴയിൽ വിദ്യാ‍ര്‍ത്ഥികളുമായി പഠനയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. യാത്ര കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അക്രമം.

അമ്പലപ്പുഴയിൽ മൂന്ന് പി.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിൽ ഹർത്താലിൻ്റെ പേരിൽ അക്രമം അഴിച്ചു വിട്ട് മൂന്ന് പൊലീസുകാരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

കൊല്ലം പള്ളിമുക്കിൽ പൊലീസുകാരെ വണ്ടിയിച്ചു വീഴ്ത്തി .യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പോലീസിൻ്റെ ബൈക്കിൽ ഹർത്താൽ അനുകൂലി ബൈക്ക് ഇടിച്ചു കയറ്റി

Vadasheri Footer