Header 1 vadesheri (working)

പി. ടി ഉഷ ഗുരുവയൂർ ക്ഷേത്ര ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : പ്രശസ്ത ഇന്ത്യൻ കായിക താരവും ബിജെപി രാജ്യസഭാ എംപിയുമായ പി. ടി ഉഷ ഗുരുവയൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച രാവിലെ പന്തീരടി പൂജയ്ക് ശേഷമാണ് ക്ഷേത്ര ദർശനം നടത്തിയത്, പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 72 – ആം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ആയുരാരോഗ്യസൗഖ്യത്തിനായി 72 പാക്കറ്റ് വെണ്ണ നിവേദ്യം കഴിപ്പിച്ചു.

First Paragraph Rugmini Regency (working)

തുടർന്ന് ക്ഷേത്രനടയിൽ വെച്ച് വാഹന പൂജ നടത്തി,അതിനുശേഷം ഗുരുവായൂർ ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രധാന മന്ത്രിക്കു ജന്മദിനാശംസ കാർഡുകൾ അയക്കുന്ന പരിപാടി ഉൽഘാടനം ചെയ്തു. തുടർന്ന് ഗുരുവായൂർ ഹെഡ് പോസ്റ്റ് ഓഫീസിലെത്തി, ജീവനക്കാർക്കും പൊതുജനങ്ങൾക്കും മധുരം വിതരണം ചെയ്തു. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ: കെ കെ അനീഷ്കുമാർ പൊന്നാട അണിയിച്ചു,

Second Paragraph  Amabdi Hadicrafts (working)

ജില്ലാ ജന. സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ ഖജാൻജി കെ ആർ അനീഷ് മാസ്റ്റർ, എൻ ആർ റോഷൻ, ബിജെപി മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചിറമ്പത്, നഗരസഭാ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, ജന. സെക്രട്ടറി സുഭാഷ് മണ്ണാരത്ത്,ടി വി വാസുദേവൻ , പ്രബീഷ് തിരുവെങ്കിടം, മനീഷ് കുളങ്ങര എന്നിവർ സംബന്ധിച്ചു . എം പി ആയ ശേഷം ആദ്യമായാണ് ഉഷ ഗുരുവായൂരിൽ ദർശനത്തിന് എത്തുന്നത്