മുകേഷ് അംബാനിയും , മോഹൻ ഭഗതും ഗുരുവായൂരിൽ- ക്ഷേത്രത്തിൽ ദർശന നിയന്ത്രണം

ഗുരുവായൂർ : ഇന്ത്യയിലെ അതി സമ്പന്മാരിൽ ഒരാളായ മുകേഷ് അംബാനിയും , ആർ എസ് എസ് തലവൻ മോഹൻ ഭഗതും ഗുരുവായൂരിൽ ദർശനം നടത്താൻ എത്തുന്നു . മുകേഷ് അംബാനി ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് ക്ഷേത്രത്തിൽ എത്തുക .ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന അംബാനി റോഡ് മാർഗം ശ്രീവത്സരം ഗസ്റ്റ് ഹൗസിലേക്ക് എത്തും . ദേവസ്വം ഭരണ സമിതി അദ്ദേഹത്തെ സ്വീകരിക്കും .

ആർ എസ് എസ് തലവൻ മോഹൻ ഭഗത് ഞായറാഴ്ച രാവിലെയാണ് ഗുരുവായൂരിൽ ദർശനം നടത്തുന്നത്. അതിനാൽ ക്ഷേത്രത്തിൽ സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 4 മുതൽ 6 മണി വരെ വിവിഐപി ദർശന ക്രമീകരണം ഏർപ്പെടുത്തി പ്രാദേശികം, സീനിയർ സിറ്റിസൺ വരികൾ ക്ഷേത്രതിന് പുറത്ത് ക്യൂ കോംപ്ലക്സിൽ നിന്നു മാത്രമേ ആരംഭിക്കുകയുള്ളു . അന്നേ ദിവസം രാവിലെ 6 മണി വരെ പടിഞ്ഞാറേ ഗോപുരം, ഭഗവതി ക്ഷേത്ര വാതിൽ എന്നീ വഴികളിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല.. കുട്ടികളുടെ
ചോറൂണ് വഴിപാട് രാവിലെ അഞ്ചര മണിക്കു ശേഷം ആരംഭിക്കും. രാവിലെ 4 മുതൽ ആറുവരെ ശയനപ്രദക്ഷിണം ഉണ്ടാവില്ല. എല്ലാ ഭക്തജനങ്ങളും ദർശന ക്രമീകരണവുമായി സഹകരിക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു.

അതെ സമയം കഴിഞ്ഞ തവണ മുകേഷ് അംബാനി ഗുരുവായൂരിൽ എത്തിയപ്പോൾഗുരുവായൂരിന്റെ വികസനത്തിന് വലിയ വാഗ്ദാനം നല്കിയിരുന്നു .മുംബയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ പദ്ധതിയുടെ വിശദമായ രൂപ രേഖ എത്തിക്കാൻ പറഞ്ഞിരുന്നു. എന്നാൽ അക്കാലത്തെ ഭരണസമിതിക്ക് വിദഗ്ധമായ ഒരു പദ്ധതി നൽകാനോ അതിന്റെ ഫോളോ അപ് നടത്താനോ കഴിഞ്ഞില്ല .പണം നൽകിയാൽ മതി പദ്ധതി തങ്ങൾ നടത്തിക്കോളാമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്