Above Pot

നഗരസഭയുടെ സ്വച്ചത ലീഗ് മനുഷ്യചങ്ങല വെറും തട്ടിപ്പ് : യു ഡി എഫ്

ഗുരുവായൂർ : നഗരസഭയുടെ സ്വച്ചത ലീഗ് മനുഷ്യചങ്ങല വെറും തട്ടിപ്പ് മാത്രമാണെന്ന് യു ഡി എഫിന്റെ പാർലമെൻ്ററി പാർട്ടി കമ്മിറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു ശുചിത്വത്തിൻ്റെ പേരിലും, ഗതാഗതത്തിൻ്റെ പേരിലും തകർന്നു തരിപ്പണമായി കിടക്കുന്ന യഥാർത്ഥ ഗുരുവായൂരിനെ മറച്ചു വച്ച് ഗുരുവായൂരിലെ ജനങ്ങളെ കബളിപ്പിക്കുന്ന വെറും പൊറാട്ടുനാടകമാണ് നഗരസഭ ഭരണാധികാരികൾ കാട്ടി കൂട്ടുന്ന മനുഷ്യചങ്ങലയടക്കമുള്ള പ്രവർത്തനങ്ങൾ ഇതിനോടു യോജിക്കുവാൻ യു ഡി എഫിന് കഴിയില്ലെന്നും അതിനാൽ പരിപാടിയിൽ നിന്നും വിട്ടു നിൽക്കുക യാണെന്നും യു ഡി എഫ് നേതൃത്വം പറഞ്ഞു .

First Paragraph  728-90

സ്വച്ചത ലീഗുമായി വേണ്ട രീതിയിൽ കൂടിയാലോചനകളോ ചർച്ചകളോ തയ്യാറെടുപ്പുകളോ നടത്താതെ വെറും തട്ടിപ്പുമാത്രമായേ ഇതിനെ കാണാൻ കഴിയു. നഗര സഭയുടെ ഉടമസ്ഥതയിൽ ഉള്ള അമ്പാടി ടൂറിസ്റ്റ് ഹോമിൽ നിന്നുമുള്ള മാലിന്യം അമൃത് പദ്ധതിയിൽ നിർമിച്ച കാനയിലേക്കാണ് ഒഴുക്കുന്നത് ,അഴുക്കുചാൽ പദ്ധതി പരാജയമാണ്, മഴ പെയ്താൽ മാൻഹോളിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുകയാണ് ഇത് ചവിട്ടിയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പോകുന്നത് .മാലിന്യ സംസ്ക്കരണത്തിന് ശുചിത്വ പദവി പ്രഖ്യാപിക്കുമ്പോൾ നഗരസഭ നേരത്തെ വീടുകളിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ച ബയോഗ്യാസ്, ബയോ ബിൻ വിതരണവും പൂർണ്ണമല്ല.

Second Paragraph (saravana bhavan

റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ആ പ്രദേശത്തെ സർവ്വീസ് റോഡുകളുടെ സ്ഥിതി ജനങ്ങൾക്ക് ദുരിതം മാത്രമാണ് നൽകുന്നത്.
ബദൽ റോഡുകളായി പ്രഖ്യാപിച്ച് യാത്രക്കാർ ഉപയോഗിക്കേണ്ട റോഡുകളുടെയും സ്ഥിതി വളരെ ദയനീയമാണ്. ഇതെല്ലാം പാതിവഴിയിൽ നിൽക്കുമ്പോൾ വെറുമൊരു തട്ടികൂട്ടു നടത്തി എല്ലാം ശരിയാക്കി എന്ന നുണപ്രചരണം നടത്തുന്നതിനോടും, ജനങ്ങളെ വഞ്ചിക്കുന്നതിനോടും, യു ഡി എഫിന് യോജിക്കാൻ കഴിയുകയില്ല .സ്വച്ചത ലീഗ് എന്ന പദ്ധതിയുമായി സഹകരിക്കേണ്ടതില്ല എന്നും ആദ്യം സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണാധികാരികളുടെ കണ്ണു തുറപ്പിയ്ക്കുന്നതിനു വേണ്ടിയാണ് മനുഷ്യചങ്ങല തീർക്കേണ്ടത് എന്നാണ് യു ഡി എഫ് കരുതുന്നത്
ആയതിനാൽ നഗരസഭ പ്രഖ്യാപിച്ച സ്വച്ചതലീഗ് പ്രവർത്തനങ്ങളുമായി സഹകരിക്കുന്നില്ല.എന്നും യു ഡി എഫ് നേതൃത്വം അറിയിച്ചു വാർത്ത സമ്മേളനത്തിൽ കെ പി ഉദയൻ , കെ പി എ റഷീദ് , ബി വി ജോയ്, മേ ഗി ആൽബർട്ട്, വി കെ സുജിത്ത്, സി എസ് സൂരജ് എന്നിവർ പങ്കെടുത്തു