ട്രെയ്‌ലർലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ തെറിച്ചു വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം
ചാവക്കാട് : പുന്നയൂർ അകലാട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌ലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ തെറിച്ചു വീണ് കാൽ നട യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം ഇന്ന് രാവിലെ ആറുമണിയോടെ അകലാട് സ്‌കൂളിന് സമീപമാണ് അപകടം. എടക്കഴിയൂർ അകലാട് സ്വദേശികളായ പുതുവീട്ടിൽ മഠത്തിൽ പറമ്പിൽ മുഹമ്മദ് ഹാജി (70), ഹോട്ടൽ തൊഴിലാളിയായ കിഴക്കേതറയിൽ അബു മകൻ ഷാജി (45) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ട്രെയ്‌ലർ ലോറിയിൽ അടക്കി വെച്ചിരുന്ന ഇരുമ്പ് പാളികളാണ് കെട്ട് പൊട്ടി കൂട്ടമായി റോഡിലേക്ക് മറിഞ്ഞത്. മുഹമ്മദ് ഹാജിയും ഹോട്ടൽ തൊഴിലാളിയായ ഷാജിയും അതിനടിയിൽ പെടുകയായിരുന്നു. ഷാജി തത്സമയം മരിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മുഹമ്മദ് ഹാജിയെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വടക്കേകാട് പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ജെ സി ബി ഉപയോഗിച്ച് ഇരുമ്പ് പാളികൾ നീക്കം ചെയ്തു. അകലാട് എ യു പി സ്കൂളിന്റെ മതിലും പൊളിഞ്ഞിട്ടുണ്ട്. അപകടം നടന്നത് സ്‌കൂൾ സമയത്ത് അല്ലായിരുന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം , അപകടം ഉണ്ടായ ഉടൻ തന്നെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു
ചാവക്കാട് : പുന്നയൂർ അകലാട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കണ്ടയിനർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ വീണ് കാൽ നട യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം ഇന്ന് രാവിലെ ആറുമണിയോടെ അകലാട് സ്‌കൂളിന് സമീപമാണ് അപകടം. എടക്കഴിയൂർ അകലാട് സ്വദേശികളായ പുതുവീട്ടിൽ മഠത്തിൽ പറമ്പിൽ മുഹമ്മദ് ഹാജി (70), ഹോട്ടൽ തൊഴിലാളിയായ കിഴക്കേതറയിൽ അബു മകൻ ഷാജി (45) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയിൽ അടക്കി വെച്ചിരുന്ന ഇരുമ്പ് പാളികളാണ് കെട്ട് പൊട്ടി കൂട്ടമായി റോഡിലേക്ക് മറിഞ്ഞത്. മുഹമ്മദ് ഹാജിയും ഹോട്ടൽ തൊഴിലാളിയായ ഷാജിയും അതിനടിയിൽ പെടുകയായിരുന്നു. ഷാജി തത്സമയം മരിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മുഹമ്മദ് ഹാജിയെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.