Post Header (woking) vadesheri

തെരുവുനായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയിൽ തെരുവുനായ്ക്കൾ ക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. രാവിലെ എട്ടിന് ഗുരുവായൂർ ടൗൺഹാൾ പരിസരത്ത് നിന്നുമാണ് തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകി തുടങ്ങിയത്. ഏകദേശം ഇന്ന് 50 നായ്ക്കൾക്ക് വാക്സിനേഷൻ നൽകി.ഒരുമാസം നീളുന്ന കുത്തിവയ്പ് പ്രക്രിയയിൽ നഗരസഭ പരിധിയിലെ അലഞ്ഞു നടക്കുന്ന മുഴുവൻ തെരുവ് നായ്ക്കൾക്കും കുത്തിവയ്പ്പ് നടത്തും.

Arya bhavan inner

Second Paragraph  Sarovaram(working)

തൃശ്ശൂർ ഡോഗ് കാച്ചിങ് സ്ക്വാഡ് സുനിത അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നായ്ക്കളെ പിടികൂടുന്നത് . കൂടെ യെത്തുന്ന മൃഗസംരക്ഷണ വകുപ്പ് അധികൃതർ നായ്ക്കളെ പിടികൂടുന്ന സ്ഥലത്ത് വച്ച് തന്നെ കുത്തിവെപ്പ് നടത്തും.പിന്നീട് നായ്ക്കളെ പിടിച്ച സ്ഥലത്തുതന്നെ ഇറക്കിവിടും. ഒരു ദിവസം 30 നായ്ക്കൾക്ക് കുത്തിവെപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കുത്തിവെപ്പ് നടത്തിയ നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേക നിറമുള്ള സ്പ്രേ അതിനുമേൽ പൂശും.ഇത് ഒരു വർഷം വരെ മായാതെ നിൽക്കും

Third paragraph Saravan bhavan