Post Header (woking) vadesheri

വീടിന്റെ മുന്നിലിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ :തമ്പുരാൻപടിയിൽ വീടിന്റെ മുന്നിൽ വെച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു. തമ്പുരാൻപടി നടുവട്ടം റോഡിലുള്ള കൊട്ടരപ്പാട്ട് വേണുവിന്റെ ഗ്ലാമർ ബൈക്ക് ആണ് നശിപ്പിക്കപ്പെട്ടത്. വേണുവും ഭാര്യയും ആശുപത്രിയിൽ ആയിരുന്നതിനാൽ മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

First Paragraph Jitesh panikar (working)

രാത്രി ഒരു മണിയോടെ തൊട്ടടുത്ത വീട്ടിലെ സ്ത്രീ തീ ഉയരുന്നത് കണ്ട് വേണുവിന്റെ മകനെ ഫോൺ ചെയ്തു പറഞ്ഞു. മകൻ എഴുന്നേറ്റു നോക്കുമ്പോഴേക്കും വണ്ടി പൂർണ്ണമായും കത്തി നശിച്ചിരുന്നു. വീടിനും കേടുപാടുകൾ സംഭവിച്ചു ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി