Post Header (woking) vadesheri

കടപ്പുറം മുനക്കടവിലും ,വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും ചാള ചാകര

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം മുനക്കടവിലും ,വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും ചാള ചാകര , ഇന്ന് രാവിലെയാണ് കരയിലേക്ക് വൻതോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മൽസ്യം കൊണ്ടു പോവുകയാണ്.

Ambiswami restaurant

സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പിടയുന്ന മീൻ കൊണ്ട് പോകാൻ മത്സരിക്കുന്നത് ഇപ്പോഴും ചാകര തുടരുകയാണ്. തിരമാലയോടൊപ്പം തീരത്തേക്ക് മൽസ്യങ്ങൾ അടിച്ചുകയറുകയാണ്. നിരവധിയാളുകൾ ഇപ്പോഴും കടപ്പുറത്തെത്തുന്നുണ്ട്

Second Paragraph  Rugmini (working)