Post Header (woking) vadesheri

സംഗീതത്തിന് മനുഷ്യ മനസുകളെ ഒന്നിപ്പിക്കാനുള്ള മാസ്മരിക ശക്തിയുണ്ട് : കൈതപ്രം

Above Post Pazhidam (working)

ഗുരുവായൂർ : സംഗീതത്തിന് മനുഷ്യ മനസുകളെ ഒന്നിപ്പിക്കാനുള്ള ഒരു മാസ്മരിക ശക്തിയുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. ശാരീരികവും മാനസികവുമായ എല്ലാ ദുർബലതകളെയും, പ്രതിസന്ധികളെയും അതിജയിക്കാനുള്ള കരുത്ത് പ്രധാനം ചെയ്യാൻ സംഗീതത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു .മഹാത്മ സോഷ്യൽ സെൻ്റർ മുതുവട്ടൂർ ശിക്ഷക് സദൻ ഹാളിൽ സംഘടിപ്പിച്ച “ഓണ മഹോത്സവം ” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

മഹാത്മ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.അമ്മമാർക്കുള്ള ഓണപുടവകൾ ടി.എൻ.പ്രതാപൻ എം.പി.യും പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ എൻ.കെ.അക്ബർ എം.എൽ.എ യും വിതരണം ചെയ്തു.
അഡൈസറി മെംബർ നൗഷാദ് അഹമ്മു .എം.എ.മൊയ്തീൻഷാ, ജമാൽ താമരത്ത്, അനീഷ് പാലയൂർ, ലതാ പ്രേമൻ,ജോയ്സി ടീച്ചർ, എന്നിവർ സംസാരിച്ചു