ഗുരുവായൂർ : നഗര സഭ പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിമാസംഗമമൊരുക്കി നൂറോളം അമ്മമാർക്ക് ഓണപ്പുടവ, , വിവിധ മേഖലകളിലെ മികവുറ്റ വർക്ക് സമാദരണം , ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം, ,ചികിത്സ സഹായം എന്നിവ നൽകി സ്നേഹസംഗമം സംഘടിപ്പിച്ചു. വാർഡു് കൗൺസിലർ സി.എസ് സൂരജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമ സദസ്സ് മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ ഉൽഘാനം ചെയ്തു.
അമൃത മെഡിക്കൽ കോളേജ് റിസർച്ച് വിഭാഗം മേധാവി ഡോ.ഡി.എം.വാസുദേവൻ, മാദ്ധ്യമപ്രവർത്തകൻ എ.വേണുഗോപാൽ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ എം.യു.ശ്രീജ. എന്നിവരെ ചടങ്ങിൽ ആദരിച്ചു . ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു് മിസ്രിയ മുസ്താക്കലി മുഖ്യാതിഥിയായി. ആയുർവേദ വിഭാഗം ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ അപർണ്ണപുതൂർ, ഹോട്ടൽ വ്യാപാര പുരസ്ക്കാരം നേടിയ എം.എസ് സുരേന്ദ്രൻ, കൊച്ചു കൃഷ്ണനാട്ടം കലാകാരൻ ഹരിശങ്കർ എന്നിവർക്കും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി
പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ചി.ആർ.രവികുമാർ , ബാലൻ വാറണാട്ട്, ബാബുരാജ് ഗുരുവായൂർ, എ.കെ ഷൈമിൽ, ശശി വല്ലാശ്ശേരി,പ്രേംകുമാർ മണ്ണുങ്ങൽ, സലീൽ കുമാർ, ശശി പട്ടത്താക്കിൽഎന്നിവർ സംസാരിച്ചു.