Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷ കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം : ബി ജെ പി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സുരക്ഷ വീഴ്ച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ച് ബി.ജെ.പി യുടെ പ്രതിഷേധംഅതിസുരക്ഷ മേഖലയായി പ്രഖ്യാപിച്ച ഗുരുവായൂർ ക്ഷേത്ര നടയിലേക്ക് ബൈക്കുമായി അതിക്രമിച്ച് കയറി ഭീതി പരത്തിയ സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ച്ചയാണ് ഉണ്ടായിട്ടുള്ളത്.

First Paragraph Rugmini Regency (working)

ഉത്തരവാദികളായ മുഴുവൻ ആളുകൾക്കെതിരെ നടപടി എടുക്കണമെന്നും പിണറായി സർക്കാരിന് ഗുരുവായൂർ ക്ഷേത്രസുരക്ഷ കൈകാര്യം ചെയ്യാൻ സാധിക്കില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ തയ്യാറാകണമെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)

മനീഷ് കുളങ്ങര അധ്യക്ഷനായി. പ്രബീഷ് തിരുവെങ്കിടം സ്വാഗതം പറഞ്ഞു.ജില്ല കമ്മറ്റി അംഗവും ക്ഷേത്രം വാർഡ് കൗൺസിലറുമായ ശോഭ ഹരി നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ബാബു തൊഴിയൂർ, വിജിത്ത് പൂക്കയിൽ,നിഥിൻ മരക്കാത്ത്, തുടങ്ങിയവർ നേതൃത്വം കൊടുത്തു. ചൊവ്വാഴ്ച രാത്രിയാണ് ക്ഷേത്ര നടയിൽ ബൈക്കിൽ യുവാവ് പരാക്രമണം നടത്തിയത് തോഴൻ നിന്ന ഭക്തർ ചിതറിയോടി . സുരക്ഷാ ചുമതലയുള്ള പോലീസ് നോക്കി നിൽക്കെയാണ് യുവാവ് ക്ഷേത്ര നടയിലേക്ക്‌ പാഞ്ഞെത്തിയത്