Above Pot

ഋതുമതി ആയാൽ മുസ്ലീം പെൺകുട്ടിക്ക് വിവാഹിതയാകാം : ബാലാവകാശ കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി : ഋതുമതി ആയാൽ മുസ്ലീം പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന വിധിക്കെതിരെ ബാലാവകാശ കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചു. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവയ്ക്ക് ഇത് എതിരാണെന്നും ഇതിൽ വ്യക്തതവരുത്തണമെന്നും കമ്മിഷൻ പറഞ്ഞു.

Astrologer

മുസ്ലീം പെൺകുട്ടികൾക്ക് പതിനാറ് വയസ് തികയുകയോ ഋതുമതിയാകുകയോ ചെയ്താൽ മതാചാരപ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു. കൂടാതെ ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് മതാചാരപ്രകാരം സ്വമേധയാ വിവാഹം കഴിക്കാമെന്ന് ഡൽഹി ഹൈക്കോടതിയും വിധിച്ചിരുന്നു. ഇതിന് പോക്‌സോ നിയമം ബാധകമായിരിക്കില്ല.

എന്നാൽ പതിനെട്ട് വയസ് തികയാത്ത പെൺകുട്ടി വിവാഹം കഴിക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ ഹർജിയിൽ പറയുന്നു. ചിലയിടങ്ങളിൽ പെൺകുട്ടിയുടെ അനുമതി പോലും വാങ്ങാതെയാണ് വിവാഹം കഴിപ്പിക്കുന്നത്. അവരുടെ ദാമ്പത്യ ജീവിതത്തിന് പ്രത്യേക നിയമ പരിരക്ഷ ഒന്നുമില്ല. അതിനാൽ ഇതിനെതിരെ പോക്‌സോ നിയമപ്രകാരം നടപടി സ്വീകരീക്കണമെന്ന് ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു

Vadasheri Footer