Post Header (woking) vadesheri

ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്. ചാവക്കാട് കായങ്ക വീട്ടില്‍ കെ.എസ്.സൂര്യനാണ് നഗരസഭ ഓഫീസിന് മുന്നില്‍ നിന്ന് തെരുവ് നായ കടിയേറ്റത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. നഗരസഭയില്‍ ജോലിക്കെത്തി ഓഫീസിന് മുന്നിലുള്ള കടയില്‍ നിന്ന് ചായകുടിച്ചുകൊണ്ടിരിക്കെ പുറകിലൂടെ വന്ന നായ കാലില്‍ കടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

Ambiswami restaurant

Second Paragraph  Rugmini (working)

ക്ഷേത്രനഗരിയിൽ തെരുവ് നായകളുടെ വിളയാട്ടമാണ് .ദിവസങ്ങൾക്ക് മുൻപാണ് ക്ഷേത്ര ദർശനത്തിന് എത്തിയ ഇതര സംസ്ഥാനക്കാർ അടക്കം നിരവധി പേരെ തെരുവ് നായ കടിച്ചത് . മണ്ണുത്തി വെറ്റിനറി സർവകലാശാലയില്‍ നടത്തിയ പരിശോധനയിൽ നായക്ക് പേ ബാധിച്ചിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു .തെരുവ് നായകളെ നിയന്ത്രിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുമെന്ന്, നഗര സഭയും ദേവസ്വവും ഇടക്കിടക്ക് പ്രസ്താവന ഇറക്കുന്നതല്ലാതെ നടപടിയിലേക്ക് എത്തുന്നില്ല