ബദൽ സംവിധാനങ്ങളിലാതെ പ്ലാസ്റ്റിക് നിരോധനം, ഹോട്ടൽ മേഖലക്ക് തിരിച്ചടിയായി
ഗുരുവായൂർ : ഹോട്ടലുകളുടെ അനാവശ്യ ജി.എസ്.ടി. പരിശോധനകൾ ഒഴിവാക്കണമെന്നും സർക്കാർ ജി.എസ്.ടി. വകുപ്പിനെ നിയന്ത്രിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ആവശ്യപ്പെട്ടു .കെ. എച്ച്. ആർ. എ. ഗുരുവായൂർ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് മുഖ്യാതിഥിയായിരുന്നു. ഹോട്ടൽ വ്യാപാര മേഖലയെ എങ്ങനെ നഷ്ടത്തിൽ നിന്നും കരകയറ്റാം എന്ന വിഷയത്തിൽ പ്രമുഖ ബിസിനസ്സ് കൺസൾട്ടന്റ് അബ്ദുൾ ഷെരീഫ് ക്ലാസ്സെടുത്തു . ചടങ്ങിൽ ഹോട്ടലുടമകളേയും ജീവനക്കാരേയും ആദരിക്കുകയും വിദ്യാഭ്യാസ അവാർഡ് , ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് , ഫോസ്റ്റാക്ക് സർട്ടിഫിക്കറ്റ് , ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും നടന്നു.
നഗരസഭ കൗൺസിലർ മാരായ എ.എസ് . മനോജ് , കെ.പി.ഉദയൻ , ശോഭ ഹരിനാരായണൻ, സംസ്ഥാന നേതാക്കളായ സി.ബിജുലാൽ , എം.ശ്രീകുമാർ , ജി.കെ.പ്രകാശ് , ഉണ്ണികൃഷ്ണൻ ഈച്ചരത്ത് , കെ.യു.നാസർ , എൻ.സുഗുണൻ , ജില്ല നേതാക്കളായ സെയ്തലവി ഹാജി , വിനേഷ് വെണ്ടൂർ , സുന്ദരൻ നായർ , ഒ.കെ.ആർ. മണികണ്ഠൻ , സി.എ. ലോകനാഥ് , മോഡേൺ ബഷീർ , പി.കെ.അക്ബർ , കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബദൽ സംവിധാനങ്ങളിലാതെ പ്ലാസ്റ്റിക് നിരോധനം നടത്തിയ സാഹചര്യവും ഭക്ഷ്യ അസംസ്കൃത വസ്തുക്കൾക്ക് 5 % നികുതി ഏർപ്പെടുത്തിയ സാഹചര്യവും ഹോട്ടൽ മേഖലക്ക് തിരിച്ചടിയായി ട്ടുണ്ടെന്ന് കൺവെൻഷൻ വിലയിരുത്തി