ഗുരുവായൂരിൽ പതിനായിരം പേർക്ക് തിരുവോണസദ്യ.
ഗുരുവായൂർ : തിരുവോണാഘോഷത്തിന്റെ ഭാഗമായി ഉത്രാട കാഴ്ചക്കുലവെപ്പ് , ശ്രീഗുരുവായൂ രപ്പന് ഓണപ്പുടവ സമർപ്പണം , മേളത്തോടെയുള്ള വിശേഷാൽ കാഴ്ചശീവേലിയടക്കമുള്ള ക്ഷേത്രച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ചെയർ മാൻ ഡോ . വി . കെ . വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു . തിരുവോണദിനത്തിൽ പതിവ് ക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും .
പുലർച്ചെ നാലരയ്ക്കാണ് ശ്രീഗുരുവായൂരപ്പന് ഓണ പുടവ സമർപ്പണം . ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ . മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും . തുടർന്ന് ദേവസ്വം ചെയർ മാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും . തിരുവോണത്തിന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ട് നൽകും . കാളൻ , ഓലൻ , പപ്പടം , പച്ചക്കൂട്ട് , കായവറവ് , പഴം പ്രഥമൻ , ഉപ്പിലിട്ടത് , മോര് ഉൾപ്പടെയുള്ള വിഭവങ്ങൾ ഉണ്ടാകും . വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 10 ന് തുടങ്ങും . പ്രസാദ ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കും . അതുവരെ വരിയിൽ പ്രവേശിച്ചവർക്ക് അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുളള പന്തലിലുമാണ് പ്രസാദ ഊട്ട് നൽകുക .
പ്രസാദ ഊട്ടിനും കാഴ്ചശീവേലിക്കുമായി 19 ലക്ഷം രൂപയാണ് ദേവസ്വം വകയിരുത്തിയിരിക്കുന്നത് . രാവിലെയും ഉച്ചകഴിഞ്ഞും രാത്രിയും നടക്കുന്ന വിശേഷാൽ കാഴ്ചശീവേലിക്ക് ഗോകുൽ , ചെന്താമരാക്ഷൻ , രവികൃഷ്ണൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും . രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും , ഉച്ചകഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും മേള പ്രമാണം വഹിക്കും .
ഉത്രാടദിനത്തിൽ രാവിലെയുള്ള ശീവേലിക്കുശേഷമാണ് ഉത്രാടം കാഴ്ചക്കുലവെപ്പ് . സ്വർണ്ണക്കൊടിമരച്ചുവട്ടിൽ വെച്ചാണ് ചടങ്ങ് . ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല ഭഗവാന് സമർപ്പിക്കും . തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും കാഴ്ചക്കുല സമർപ്പിക്കും . ഭഗവാന് സമർപ്പിച്ച കാഴ്ചക്കുലകൾ ക്ഷേത്രാവശ്യ ത്തിന് എടു ത്ത തിനുശേഷം ബാക്കിയുള്ളത് ലേലത്തിലൂടെ ഭക്തർക്ക് കൈമാറും .
വാർത്താസമ്മേളനത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ . ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , തന്ത്രി . പി . സി . ദിനേശൻ നമ്പൂതിരിപ്പാട് , . സി . മനോജ് , . ചെങ്ങറ സുരേന്ദ്രൻ , അഡ്വ . കെ . വി . മോഹനകൃഷ്ണൻ , .കെ.ആർ.ഗോപിനാഥ് , . മനോജ് ബി . നായർ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ . കെ . പി . വിനയൻ എന്നിവർ പങ്കെടുത്തു