Above Pot

രാജസ്ഥാനിൽ ജാതിയുടെ പേരിൽ ദളിത് വിദ്യാർത്ഥിയെ അടിച്ചു കൊന്നു എന്നത് വ്യാജ ആരോപണം : പട്ടിക മോര്‍ച്ച അഖിലേന്ത്യ പ്രസിഡണ്ട്

ഗുരുവായൂര്‍ : രാജസ്ഥാനിൽ ജാതിയുടെ പേരിൽ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചു കൊന്നു എന്നത് വ്യാജ ആരോപണമാണെ ന്ന് പട്ടിക മോര്‍ച്ച അഖിലേന്ത്യ പ്രസിഡണ്ട് സമീര്‍ ഒരോണ്‍ അഭിപ്രായപ്പെട്ടു . ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സമീർ ഒരോണ്‍.

First Paragraph  728-90

രാജ്യത്ത് മുമ്പ് ഒരുപാട് ജാതി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോല്‍ അത് തീരെ ഇല്ലെന്ന് പറയാം. എന്നാല്‍ അത് ഇപ്പോഴും തുടരുന്നുവെന്ന് പ്രചരിപ്പിയ്ക്കാന്‍ പല സ്ഥലങ്ങളിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട് അതിന്റെ ഭാഗമായിട്ടാണ് സത്യത്തില്‍ രാജസ്ഥാനിലെ വിഷയം ഊതിവീര്‍പ്പിയ്ക്കാന്‍ ചിലര്‍ ശ്ര മിയ്ക്കുന്നത്. അതിനുപിന്നില്‍ വലിയൊരു ഡൂഢാലോചനയുണ്ടെന്നും, അടുത്ത ദിവസംതന്നെ അതിന്റെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറംലോകം അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പട്ടിക ജാതി വർഗ വിഭാഗത്തിൽ നിന്ന് കൂടുതൽ എം പി മാർ ഉള്ള പാർട്ടിയാണ് അധികാരത്തിൽ വരുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു

Second Paragraph (saravana bhavan

സംസ്ഥാനത്ത് മാറിമാറി വന്ന ഇടത്-വലത് സര്‍ക്കാരുകള്‍ ആദിവാസി മേഖലകള്‍ക്ക് ക്രിയാത്മകമായ ഒരു പദ്ധതികളും നടപ്പിലാക്കാത്തതിന്റെ പരിണത ഫലമാണ് കേരളത്തിലെ ആദിവാസി ജനത ഇപ്പോഴും ദുരിതക്കയത്തിൽ കഴിയേണ്ടി വന്നത്. പട്ടികവര്‍ഗ്ഗ മന്ത്രാലയം വന്നതോടെ 41-വിവിധ വകുപ്പുകളിലായി ചിതറികിടന്നിരുന്ന എസ്.ടി വെല്‍ഫെയര്‍ ഫണ്ട് ഏകീകരിച്ച് ട്രൈബല്‍ മന്ത്രാലയത്തിലൂടെ അവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞു. ഭരണഘടനയിലെ 275.1 പ്രകാരം ഈവിഭാഗത്തിന് ക്ഷേമം ഉറപ്പുവരുത്താനുള്ള പദ്ധതിയും, ആദിവാസി ഗ്രാമങ്ങളെ വികസിപ്പിയ്ക്കുന്നതിനുമായി ഏകീകരിച്ചതുകൊണ്ട് ഏകജാലകത്തിലൂടെ ഇക്കൂട്ടര്‍ക്ക് ആനുകൂല്ല്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. വന വിഭവങ്ങൾ മൂല്യ വർധിത ഉത്പന്നങ്ങൾ ആക്കി വിപണനം നടത്തി ആദിവാസികൾക്ക് കൂടുതൽ വരുമാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ എന്നും സമീർ ഒരോണ്‍ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ എസ് റ്റി മോർച്ച അഖിലേന്ത്യാ ജനറൽ സെക്രട്ടറി അശോക് നേത്തെ എം.പി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേഷ്, ബി.ജെ.പി എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദന്‍ പള്ളിയറ, വൈസ് പ്രസിഡണ്ട് വി.വി. രാജന്‍, ബി.ജെ.പി സംസ്ഥാന സമിതിയംഗം അഡ്വ: വി.പി. ശ്രീപത്മനാഭന്‍ തുടങ്ങിയവരും പങ്കെടുത്തു.