Header 1 vadesheri (working)

ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ .

Above Post Pazhidam (working)

ഗുരുവായൂർ : ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പൂങ്കാവ് മല്ലശ്ശേരി പ്രമാടം വട്ടപ്പാറക്കുഴിയിൽ വീട്ടിൽ വിജയന്റെ മകൻ മണിക്കുട്ടൻ എന്ന രാജു (39) വിനെയാണ് ടെമ്പിൾ പോലീസ് റ്റേഷൻ സബ് ഇൻസ്പെക്ടർ ഐ.എസ് ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത് . ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള എൻ എം കെ സൂപ്പർ ഏജൻസീസ് എന്ന ലോട്ടറി കടയിൽ ആണ് ഇന്ന് രാവിലെ ഇയാൾ തട്ടിപ്പിന് ശ്രമിച്ചത് .

First Paragraph Rugmini Regency (working)

കഴിഞ്ഞ 12 ന് നറുക്കെടുപ്പ് കഴിഞ്ഞ NR 289 നമ്പർ നിർമ്മൽ ലോട്ടറിയുടെ 592733 എന്ന നമ്പറിലുളള 12 ലോട്ടറി ടിക്കറ്റുകൾ അഞ്ചാമത്തെ അക്കം തിരുത്തി 3ന് പകരം 8 എന്നാക്കി സമ്മാനത്തുകയായ 500/- രൂപ വീതം 6000/- രൂപ തട്ടിയെടുക്കാനാണ് ശ്രമിച്ചത് . ലോട്ടറി ടിക്കറ്റ് തിരുത്തിയതാണ് എന്ന് മനസിലാക്കിയ കട ഉടമ പോലീസിനെ വിളിക്കുകയായിരുന്നു . എ എസ് ഐ മാരായ സി. ബിന്ദുരാജ് , സി. ജിജോ ജോൺ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.എം.ശ്രീജിത്, ടി.പി ടോബിൻ , സിവിൽ പോലീസ് ഓഫീസർ കെ. ജിജേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Second Paragraph  Amabdi Hadicrafts (working)