ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപായസം ശീട്ടാക്കൽ പുനരാരംഭിച്ചു
ഗുരുവായൂർ : അഷ്ടമി രോഹിണി ദിനത്തിൽ പാൽപായസം ശീട്ടാക്കാൻ കഴിയാതെ ഭക്തർ ,പായസം തയ്യാറാക്കുന്ന നാല് കാതൻ ചരക്ക് ഒന്ന് മാത്രമെ ഉള്ളൂ എന്ന് പറഞ്ഞാണ് അഷ്ടമി രോഹിണി ദിനത്തിൽ പാൽ പായസം ശീട്ടാക്കൽ നിറുത്തിയത് .ഗുരുവായൂർ സ്വദേശി പ്രേംകുമാർ 7000 രൂപയുടെ പാൽപായസം ശീട്ടാക്കാൻ നോക്കിയപ്പോഴാണ് പായസം നല്കാൻ കഴിയില്ല എന്ന് മറുപടി ലഭിച്ചത് . അഷ്ടമി രോഹിണി ദിനത്തിലെ ഘോഷയാത്രയിൽ അണി നിരക്കുന്ന കുട്ടികൾക്ക് നൽകാൻ വേണ്ടിയാണു പ്രേം കുമാർ പായസം ശീട്ടാക്കാൻ ശ്രമിച്ചത് .
ഭക്തരിൽ നിന്ന് വ്യാപകമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് വീണ്ടും പാൽപായസം ശീട്ടാക്കൽ പുനരാരംഭിച്ചു .അതെ സമയം മുപ്പതിനായിരത്തോളം പേർക്ക് നൽകുന്ന ഭഗവാന്റെ പിറന്നാൾ സദ്യയിൽ പാൽ പായസം വിളമ്പേണ്ടതിനാൽ ആണ് പാൽപായസം ശീട്ടാക്കൽ നിറുത്തിയതെന്നും ഭക്തരിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്ന് പാൽ പായസം വിതരണത്തിനായി ബദൽ സംവിധാനം ഒരുക്കിയെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു