Header 1 vadesheri (working)

സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന പരിശീലനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

വാർഡ് കൗൺസിലർ ഫൈസൽ കാനാംപുള്ളി അധ്യക്ഷത വഹിച്ചു. മുൻ എംപ്ലോയ്മെന്റ് ഓഫീസർ ടി.എൻ. ജയരാജ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മുഹമ്മദ് ഷൗക്കത്തലി എന്നിവർ സംസാരിച്ചു.വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ വി.എം. ഹംസ സ്വാഗതവും ചാവക്കാട് എംപ്ലോയ്മെന്റ് ഓഫീസർ എം. ലത നന്ദിയും പറഞ്ഞു