Above Pot

ചിങ്ങ മഹോത്സവത്തിന് കേളികൊട്ടൊടെ കൊടികയറി

ഗുരുവായൂർ : ഗുരുപവനപുരിയിൽ ചിങ്ങമഹോത്സവ സ്വാഗത സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചിങ്ങമഹോത്സവത്തിന് കൊടിയേറി .ഗുരുവായൂർ കിഴക്കെ നട മജുളാൽ പരിസരത്ത് ഗുരുവായൂർ ജയപ്രകാശും സംഘവും ഒരുക്കിയ കേളീ വന്ദന നിറവിൽ സ്വാഗതസംഘം ചെയർമാൻ എ.വേണുഗോപാൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു.കൺവീനർ കെ.ടി ശിവരാമൻ നായർഅദ്ധ്യക്ഷനായി .

First Paragraph  728-90

കൗൺസിലർ ശോഭ ഹരി നാരായണൻ, ജനു ഗുരുവായൂർ.അനിൽ കല്ലാറ്റ, രവി ചങ്കത്ത്, ശ്രീധരൻ മാമ്പുഴ, ബാലൻ വാറണാട്ട്, മുരളി മുള്ളത്ത്, എനിവർ സംസാരിച്ചു. വി.ബാലകൃഷ്ണൻ നായർ, രവി വട്ടരങ്ങത്ത്, മുരളി അകമ്പടി, സരളമുള്ളത്ത്, രാധാശിവരാമൻ ,നിർമ്മല നായകത്ത്,സേതു കരിപ്പോട്ട്, എം.ശ്രീ നാരായണൻ ,ശ്രീകുമാർ പി.നായർ, കെ.കെ.ശ്രീനിവാസൻ ,എന്നിവർ നേതൃത്വം നൽകി – 17 ന് വൈകീട്ട് 3.30ന് മഞ്ജുളാൽ പരിസരത്ത് ഗുരുവായൂർ ജയപ്രകാശിൻറെ പ്രമാണത്തിൽ നൂറിൽ കൂടുതൽ വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന മജ്ജുളാൽത്തറമേളത്തോടെയാണ് ചിങ്ങമഹോത്സവത്തിന് ആരംഭം കുറിയ്ക്കുന്നത്

Second Paragraph (saravana bhavan

തുടർന്ന് താളവാദ്യങ്ങളുടെയും, ദേവരൂപങ്ങളുടെയും പട്ടു കുടകളുടെയും, ഭജന മണ്ഡലിയുടെയും അകമ്പടിയോടെ ഗുരുവായൂരപ്പചിത്രമേന്തി ഗുരുവായൂർ ക്ഷേത്ര കിഴക്കെ ഗോപുര മുറ്റത്തെയ്ക്ക് ആദ്ധ്യാത്മിക വർണ്ണശബളമായ ഘോഷയാത്രയായി എത്തിച്ചേർന്ന് കണ്ണന് മുന്നിൽ നറു നൈയ്യിൽ പുഷ്പാലകൃതമായി കമനീയമായി അലങ്കരിച്ച് വെച്ച നൂറു കണക്കിന് ഐശ്വര്യ ദീപങ്ങളിൽ പ്രാർത്ഥനയോടെ, തിരിതെളിയിച്ച് ഗുരുവായൂരപ്പന് ഐശ്വര്യ വിളക്കുകൾ സമർപ്പിക്കും