Post Header (woking) vadesheri

ചാവക്കാട് നഗരത്തിൽ യുവതിക്ക് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം

Above Post Pazhidam (working)

ചാവക്കാട് : നഗരത്തിൽ പലിശപ്പണം ആവശ്യപ്പെട്ട് കടയിൽ കയറി യുവതിക്ക് നേരെ ആക്രമണവും ഭീഷണിയും. ചാവക്കാട് അരിയങ്ങാടിയിൽ ആപ്പിൾ പെറ്റ്സ് ഷോപ്പ് ഉടമ സബീന ഷബീറിന് നേരെയാണ് പലിശ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. തെക്കഞ്ചേരി സ്വദേശികളായ രണ്ട് പേരാണ് കടയിലെത്തി യുവതിയെ കയ്യേറ്റം ചെയ്തതും ഭീഷണിപ്പെടുത്തിയതും. സംഘം കടയിലെ സാമഗ്രികളും നശിപ്പിച്ചു. യുവതിയുടെ മകൻ ബാദുഷയെയും കയ്യേറ്റം ചെയ്തു.

Ambiswami restaurant

ഒരു വർഷം മുൻപ് കച്ചവട ആവശ്യത്തിനായി ഇവരിൽ നിന്നും ഒന്നര ലക്ഷം പലിശക്കായി വാങ്ങിയിരുന്നു. ഇതിൽ ഒരു ലക്ഷം തിരിച്ചു നൽകി. പലിശയും മുതലുമായി ഇതിനകം തന്നെ രണ്ട് ലക്ഷത്തിലധികം നൽകി കഴിഞ്ഞു. 50,000 രൂപ കൂടി നൽകാനുള്ളതിൽ ഈ മാസത്തെ പലിശയിനത്തിൽ അയ്യായിരം നൽകാനുള്ളതിൽ നാലായിരം നൽകി, ആയിരം രൂപക്ക് അവധി ചോദിച്ചിരുന്നു. എന്നാൽ പണം ആവശ്യപ്പെട്ടെത്തിയ സംഘം കടയിൽ കയറി കയ്യേറ്റത്തിനും അക്രമണവും നടത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. തെക്കഞ്ചേരി സ്വദേശികളായ അജ്മൽ, ഫയാസ് എന്നിവരാണ് ആക്രമിച്ചതെന്ന് സബീന പറഞ്ഞു. ചാവക്കാട് പോലീസിന് പരാതി നൽകി.

Second Paragraph  Rugmini (working)