മാനസിക വൈകല്യമുള്ള പെൺ കുട്ടിയെ പീഡിപ്പിച്ച അയൽവാസിക്ക് 22 വർഷം കഠിന തടവ്
ഗുരുവായൂര്‍: മാനസിക വൈകല്യ മുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, അയല്‍വാസിയായ യുവാവിന് 22-വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് തൊയക്കാവ് മഞ്ചരമ്പത്ത് വീട്ടില്‍ സുമേഷിനേ (44) യാണ് കുന്ദംകുളം അതിവേഗ കോടതി (പോക്‌സോ) ജഡ്ജ് ടി.ആര്‍. റീന ദാസ് ശിക്ഷിച്ചത് . 2014 ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ എന്നീ മാസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും, പ്രതിയുടെ വീട്ടില്‍ വച്ചും, പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചും, പ്രലോഭിപ്പിച്ചും ബലമായി പീഡിപ്പിച്ചു എന്നാണ് കേസ്.
ശാരീരിക ബുദ്ധി മുട്ടുകളെ തുടര്‍ന്ന് സംഭവം ബന്ധുക്കളോട് പറയുകയും, പാവറട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദേശത്തേക്ക് രക്ഷ പ്പെട്ട പ്രതി നാട്ടിലെത്തിയ ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി.
പാവറട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍, ആദ്യ അന്വേഷണം നിലവില്‍ പാലക്കാട് എസ്.എസ്.ബി ഡി.വൈ.എസ്.പി ആയ എം. കൃഷ്ണന്‍, ഒളിവില്‍ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ അന്വേഷണം നടത്തി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ. ബാലകൃഷ്ണന്‍ പ്രതിക്കെതിരെ തുടരന്വേഷണം പൂര്‍ത്തിയാക്കിയും കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാജനും പ്രവര്‍ത്തിച്ചിരുന്നു