Above Pot

ഗുരുവായൂര്‍ നഗരസഭ ജനകീയ ശുചീകരണ യജ്ഞം നടത്തി

ഗുരുവായൂർ : സമ്പൂര്‍ണ ഖര മാലിന്യ ശുചിത്വ പദവി പ്രഖ്യാപനത്തിന് മുന്നോടിയായി ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ശുചീകരണ യജ്ഞം നടത്തി. ഐസിഎ, എല്‍എഫ്, വിസ്ഡം, മേഴ്സി എന്നീ കോളേജുകളില്‍ നിന്നുള്ള എന്‍ എസ് എസ്, എന്‍ സി സി വോളണ്ടിയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍ എന്നിവരെ സംയോജിപ്പിച്ച് നഗരത്തിലെ വിവിധ ഇടങ്ങള്‍ ശുചീകരിച്ചു.

First Paragraph  728-90

നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ അനിഷ്മ ഷനോജ് ജനകീയ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്.മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എ.എം.ഷെഫീര്‍, ഷൈലജ സുധന്‍, സായിനാഥന്‍ മാസ്റ്റര്‍, നഗരസഭ സെക്രട്ടറി ബീന.എസ്.കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം പി വിനോദ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Second Paragraph (saravana bhavan

പൊതുജന സഹകരണത്തോടെ 43 വാര്‍ഡുകളിലും ശുചിത്വ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് നഗരസഭ ശുചിത്വ പദവി നേടുന്നത്. ഈ പദവി നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭ കൂടിയാണ് ഗുരുവായൂര്‍. ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂര്‍ എന്ന സന്ദേശം ഉയര്‍ത്തി രണ്ട് ദിവസത്തെ ജനകീയ ശുചീകരണ യജ്ഞമാണ് നഗരസഭ നടത്തുന്നത്. ഓഗസ്റ്റ് 6 നാണ് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.വി.അജിത്, മനേഷ്ബാബു, കണ്ണന്‍ വി.കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം ഡി റിജേഷ്, കെ ബി സുബിന്‍, എസ് സൗമ്യ, എ ബി സുജിത്കുമാര്‍, കെ എസ് പ്രദീപ്, കെ സുജിത്, പി പി വിഷ്ണു എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി..