രാഹുൽ ഗാന്ധിക്കെതിരെയുള്ള പോലീസ് നടപടി , കോൺഗ്രസ് പ്രതിഷേധിച്ചു
ഗുരുവായൂർ : ഡൽഹിയിൽ രാഹുൽ ഗാന്ധിയെ അന്യായമായി തടഞ്ഞുവെച്ച് ജനാധിപത്യ അവകാശങ്ങളെയചവിട്ടിമെതിയ്ക്കുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ കിരാത നടപടികൾക്കെതിരായി ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിഷേ ധ സമരം നടത്തി. പടിഞ്ഞാറെ നടയിൽ നിന്ന് ഡി.സി.സി.സെക്രട്ടറി അഡ: ടി.എസ് .അജിത് ഉൽഘാടനം ചെയ്ത് ആരംഭം കുറിച്ച പ്രകടനം നഗരം ചുറ്റി കിഴക്കെ നട ഗാന്ധി സ്വകയറിൽ സമാപിച്ചു –
മണ്ഡലം വൈസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നസമാപന സമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു നഗരസഭ. കൗൺസിലർമാരായ- കെ.പി.എ.റഷീദ്,സി.എസ്. സൂരജ്,വി.കെ.സുജിത്ത്, ടി.വി.കൃഷ്ണദാസ്, എ കെ.ഷൈമിൽ, വി..എ.സുബൈർ,ബാബു ഗുരുവായൂർ,സി.മുരളീധരൻ,കെ.ബി ബിജു, വി.എസ്.നവനീത്,പി. കെ. ഷനാജ്,മിഥുൻമോഹൻ,ശിവൻ ചിറ്റാട,കെ.പി.മനോജ്, സിന്റോ തോമസ്, റയ്മണ്ട് മാണിക്കത്ത്പടി, നവീൻ മാധവശ്ശേരി,ജലീൽ , എം.എൽ ജോസഫ്, നിധിൻ മൂപ്പൻ കോളനി,എന്നിവർ നേതൃത്വം നൽകി