Post Header (woking) vadesheri

ഗുരുവായൂരിൽ മദപ്പാടിൽ തളച്ച ആന ചങ്ങല പൊട്ടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ആനക്കോട്ടയിൽ മദപ്പാടിൽ തളച്ച ആന ചങ്ങലപ്പൊട്ടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു . ആനയെ മയക്കുവെടിവെച്ച് തളച്ചു. മദപ്പാടിൽ തളച്ചിരുന്ന ഒറ്റ കൊമ്പന്‍ ചന്ദ്രശേഖരനാണ് ഉച്ചക്ക് 12 ന് ചങ്ങലപ്പൊട്ടിച്ച് പ്രകോപിതനായത്. മുന്‍കാലിലെ ചങ്ങല പൊട്ടിച്ച് പിൻകാലിലെ ചങ്ങല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ദേവസ്വം വെറ്ററിനറി സർജൻ ഡോ.കെ.വിവേക് മയക്കുവെടി വെച്ച് തളക്കുകയായിരുന്നു.

Ambiswami restaurant

മദപ്പാടിലായിരുന്ന ചന്ദ്രശേഖരനെ തെക്കേ പറമ്പിലായിരുന്നു തളച്ചിരുന്നത്. മുൻ കാലിലെ ചങ്ങല പൊട്ടിച്ചതിനുശേഷം പട്ടയും മറ്റ് മാലിന്യങ്ങളുമടക്കം വലിച്ചെറിയുകയും പിൻകാലിലെ ചങ്ങലയും പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുന്നതിന് മുമ്പേ ആനയെ വൈകീട്ട് നാല് മണിയോടെ മയക്കുവെടി വെച്ച് തളച്ചു ..രണ്ട് മാസം മുൻപ് നീരിൽ തളച്ച ആനയുടെ മുഖ്യ ചട്ടക്കാരൻ കൊല്ലം സ്വദേശിയായ ദണ്ഡപാണി(ബാബു) നാട്ടിൽ പോയിരിക്കുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് രാത്രി എട്ടരയോടെ ആനക്കോട്ടയിൽ തിരിച്ചെത്തി . പൊതുവെ പ്രശ്നക്കാരൻ ആയ ഈ ഒറ്റ കൊമ്പനെ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കാറില്ല . കഴിഞ്ഞ ദിവസം നീരിൽ നിന്നും ഇറങ്ങിയ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റിരുന്നു.

Second Paragraph  Rugmini (working)

.