Header 1 vadesheri (working)

ദേശീയപാതയിലെ കുഴി , ഒരു ജീവൻകൂടി പൊലിഞ്ഞു.

Above Post Pazhidam (working)

ചാവക്കാട് : ദേശീയപാതയിലെ കുഴി കാരണം ഒരു ജീവൻകൂടി പൊലിഞ്ഞു. തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ മിസ്ബാഹ് (22) ആണ് മരിച്ചത് ചേറ്റുവ പാലത്തിൽ രൂപപ്പെട്ട കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ പെട്ടി ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം ഉണ്ടായത് .ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

First Paragraph Rugmini Regency (working)

വിദേശത്തായിരുന്ന കുടുംബം അടുത്ത കാലത്താണ് നാട്ടിൽ സ്ഥിര താമസമാക്കിയത്.മരണപെട്ട മിസ്ബാഹ് കോഴികോട് ലോ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ്.ജാസ്മിൻ ആണ് മാതാവ്. .സഹോദരങ്ങൾ:മിസ്അബ്,ബാസിമ.

Second Paragraph  Amabdi Hadicrafts (working)

തളിക്കുളത്ത് ദേശീയ പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ പഴഞ്ഞി അരുവായ് സ്വദേശി സനു സി ജെയിംസ് മരണത്തിന് കീഴടങ്ങിയിരുന്നു കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ദേശീയ പാതയിലെ കുഴി കൃത്യ സമയത്ത് അടക്കാത്ത ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മരിച്ച സനു സി ജെയിംസിന്‍റെ കുടുംബം വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് . ഇനി ഒരു മകനും ഇങ്ങനെ സംഭവിക്കരുതെന്ന് സനുവിന്‍റെ അച്ഛനും അമ്മയും പറഞ്ഞു.