Header 1 vadesheri (working)

മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപ പുനര്‍നിർമാണത്തിന്റെ ശിലാസ്ഥാപനം

Above Post Pazhidam (working)

ഗുരുവായൂര്‍ : മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ കാലപഴക്കം ചെന്ന നവരാത്രി മണ്ഡപം പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നടന്ന ഭൂമി പൂജയും ശിലാസ്ഥാപനവും തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തയ്യാറാക്കിയ രൂപരേഖ പ്രകാരം ഊരാളുങ്കല്‍ സൊസെറ്റിക്കാണ്് നവരാത്രിമണ്ഡപ സമുച്ചയത്തിന്റെ നിര്‍മ്മാണ ചുമതല.

First Paragraph Rugmini Regency (working)

ഹൈദ്രാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വ സമുദ്ര എഞ്ചിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് നവരാത്രി മണ്ഡപ സമുച്ചയം കാണിക്കയായി നിര്‍മ്മിച്ചു നല്‍കുന്നത്. കാസര്‍ഗോഡ് സ്വദേശി സന്തോഷ് കുമാര്‍ വഴിപാടായി സമര്‍പ്പിച്ച കമനീയമായി അലങ്കരിച്ച പിച്ചളയില്‍ പൊതിഞ്ഞ ശ്രീ മഹാദേവന്റെയും, മഹാവിഷ്ണുവിന്റെയും നാലമ്പല വാതിലുകളും തന്ത്രി ക്ഷേത്രത്തിന് സമര്‍പ്പിച്ചു.

Second Paragraph  Amabdi Hadicrafts (working)

ക്ഷേത്രം നടരാജ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി ദീപ പ്രോജ്വലനം നടത്തി. മലബാര്‍ ദേവസ്വം കമ്മീഷണര്‍ എ.എന്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു