Header 1 = sarovaram
Above Pot

ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ പരിപാടികൾക്ക് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളോടെ രാമായണ മാസാചരണ പരിപാടികൾക്ക് തുടക്കമായി. ദേവസ്വം വൈജയന്തി പുസ്തകശാലയിൽ ആരംഭിച്ച ആദ്ധ്യാത്മിക പുസ്തകോത്സവം ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ദേവസ്വം ഭരണ സമിതി അംഗം സി.മനോജ് സന്നിഹിതനായി. ആഗസ്റ്റ് 15 വരെയാണ് പുസ്തകോൽസവം ഈ കാലയളവിൽ ദേവസ്വം ആദ്ധ്യാത്മിക പുസ്തകങ്ങൾ പ്രത്യേക വിലക്കിഴിവിൽ ഭക്തജനങ്ങൾക്ക് ലഭിക്കും. ദേവസ്വം അദ്ധ്യാത്മരാമായണം, നാരായണീയം, പൂന്താനം സർവ്വസം ഉൾപ്പെടെയുള്ള 2500 രൂപ വിലവരുന്ന 18 പ്രൗഢഗ്രന്ഥങ്ങൾ രണ്ടായിരം രൂപയ്ക്ക് പുസ്തകോത്സവത്തിൽ ലഭ്യമാണ്. 5000 രൂപയുടെ പുസ്തകങ്ങൾ വാങ്ങിയാൽ മുപ്പത് ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

Astrologer

ദേവസ്വം മതഗ്രന്ഥശാലയുടെ രാമായണ മാസാചരണ പരിപാടികൾ ആദ്ധ്യാത്മിക പുസ്തക പ്രദർശനത്തോടെ ആരംഭിച്ചു. ഗ്രന്ഥശാലാ ഹാളിൽ ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചതോടെയാണ് പ്രദർശനം തുടങ്ങിയത്. ചെയർമാൻ ഡോ: വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, എന്നിവർ സന്നിഹിതരായി. അപൂർവ്വങ്ങളായ രാമായണ താളിയോല ഗ്രന്ഥങ്ങൾ, വിവിധ രാമായണങ്ങൾ ഉൾപ്പെടെ അപൂർവ്വങ്ങളായ ഗ്രന്ഥങൾ എന്നിവ പ്രദർശനത്തിലുണ്ട്. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി രാമായണ പാരായണം, പ്രശ്നോത്തരി ,ഉപന്യാസം, എന്നിവയും നടത്തുന്നുണ്ട്.

Vadasheri Footer