Header 1 vadesheri (working)

എക്കൗണ്ട് തുറക്കുവാനായി ചെക്ക് പ്രകാരം നൽകിയ 25,000 രൂപ നഷ്ടപ്പെട്ടു, പഞ്ചാബ് നാഷണൽ ബാങ്ക് നഷ്ടപരിഹാരം നൽകണം

Above Post Pazhidam (working)

തൃശൂർ : എക്കൗണ്ട് തുറക്കുവാനായി ചെക്ക് പ്രകാരം നൽകിയ തുക നഷ്ടപെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കുറുപ്പം റോഡിലെ ഫൈൻ ടെക് പവർ ടൂൾസ് ഏൻറ് മെഷ്യൻസ് ഉടമ സാജൻ എം.എം. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്. തൃശൂർ ഐസിഐസിഐ ബാങ്കിൽ എക്കൗണ്ട് തുറക്കുന്നതിനാണ് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ 25000 രൂപയുടെ ചെക്ക് നൽകിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ ചെക്ക് കളക്റ്റ് ചെയ്തതായി രേഖപ്പെടുത്തിയിരുന്നു.

First Paragraph Rugmini Regency (working)

എന്നാൽ ഐസിഐസിഐ ബാങ്ക് സംഖ്യ ലഭിച്ചിട്ടില്ല എന്നാണ് അറിയിക്കുകയുണ്ടായത്. മതിയായ പണമില്ല എന്നാണ് രേഖപ്പെടുത്തി നൽകുകയുണ്ടായത്. സാജൻ്റെ പണം നഷ്ടപ്പെടുകയായിരുന്നു. ഇരുബാങ്കുകളിലും പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജിക്കാരൻ്റെ എക്കൗണ്ടിൽ നിന്ന് പണം പിടിച്ച്, ഐസിഐസിഐ ബാങ്കിന് നൽകിയെന്നായിരുന്നു പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ വാദം.എന്നാൽ പഞ്ചാബ് നാഷണൽ ബാങ്കിന് അത് തെളിയിക്കുവാനായില്ല.

Second Paragraph  Amabdi Hadicrafts (working)

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അനുചിത കച്ചവട ഇടപാട് നടന്നുവെന്നും ഇത് ഹർജിക്കാരന് വലിയ പ്രയാസങ്ങൾക്ക് ഇടവരുത്തിയെന്നും വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ ശ്രീജ.എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 25,000 രൂപയും അതിന് 2015 ആഗസ്റ്റ് 5 മുതൽ 9 % പലിശയും നഷ്ടപരിഹാരവും ചിലവുമായി 15,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .