Header 1 vadesheri (working)

മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വിജയാരവം – 2022. ഉൽഘാടനവും, പ്രതിഭാ പുരസ്കാര വിതരണവും ടി എൻ പ്രതാപൻ എം പി നിർവഹിച്ചു .ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ മണ്ഡലം പ്രസിഡണ്ടു്: ഒ.കെ.ആർ.മണികണ്ഠൻ് അദ്ധ്യക്ഷത വഹിച്ചു

First Paragraph Rugmini Regency (working)

പ്രവാസി ലോകത്ത് കേരള കർഷകസംസ്കൃതിയുടെ മലയാള മഹിമാ കർഷകനും, ഗിന്നസ് അവാർഡ് ജേതാവുമായ ഡോ: സുധീഷ് ഗുരുവായൂർ, കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ ഫെലോഷിപ്പ് കരസ്ഥമാക്കിയ കൃഷ്ണനാട്ടം വേഷം കലാകാരൻ ഒ.രതീഷ്, ഡ ൽഹിയിൽറിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത അരുണിമ രമേശ്, കേരള യൂണിവേഴ്സിറ്റി ഒന്നാംറാങ്ക് ജേതാവ് ഹണി ജോൺസൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു , ഗുരുവായൂർ പരിധിയിൽ പ്ലസ്ടു .എസ് .എസ്.എൽ.സി.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വേദിയിൽ എം.പി അനുമോദിച്ചു.

Second Paragraph  Amabdi Hadicrafts (working)

സമ്മേളനത്തിൽ ഡി.സി.സി.സെക്രട്ടറി ടി.എസ്: അജിത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,കെ.പി.എ.റഷീദ്, ബാലൻ വാറണാട്ട്, സി.എസ്.സൂരജ്, വി.കെ.സുജിത്ത്, സ്റ്റീഫൻ ജോസ്, വി.കെ.ഷൈമിൽ, പി.ഐ. ലാസർ, ശശി വാറണാട്ട്, അരവിന്ദൻ പല്ലത്ത്, കെ.വി.സത്താർ, ആൻ്റോ തോമസ്,ബാബു ഗുരുവായൂർ, രേണുകാശങ്കർ ടി.വി.കൃഷ്ണദാസ്, പ്രിയാ രാജേന്ദ്രൻ, പ്രതീഷ് ഒടാട്ട്, വി.എസ് നവനീത്, അരവിന്ദൻ കോങ്ങാട്ടിൽ, ബഷീർ കുന്നിക്കൽ, അനിൽകുമാർ ചിറക്കൽ,റെയ്മണ്ട് മാസ്റ്റർ, എൻ.വാസുദേവൻ, വിശ്വനാഥൻ കോങ്ങാട്ടിൽ, എന്നിവർ സംസാരിച്ചു.