Above Pot

പല കാലങ്ങളിലെ അനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് ഓരോ കവിതകളും : കല്പറ്റ നാരായണൻ

ഗുരുവായൂർ : പല കാലങ്ങളിലെ അനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് ഓരോ കവിതകൾ എന്ന് കല്പറ്റ നാരായണൻ ജൂലായ് പതിനേഴ്, പതിനെട്ട് തിയ്യതികളിലായി നടക്കുന്ന ‘ഹൃദയത്തിൽ ശ്രീകൃഷ്ണ’
പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയാരിരുന്നു അദ്ദേഹം .

First Paragraph  728-90

കോളേജ് മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കവികളായ ശ്രീജിത്ത് അരിയല്ലൂർ ,പ്രസാദ് കാക്കശ്ശേരി, ഗുരുവായൂർ കൃഷ്ണൻ കുട്ടി . ഡോ : ബിജു ബാലകൃഷ്ണൻ ,ജൈന ചക്കാമഠത്തിൽ, എടപ്പാൾ സി സുബ്രഹ്മണ്യൻ, കൃഷ്ണൻ സൗപർണിക , നീതു സി സുബ്രഹ്മണ്യൻ, നിക്സൺ, കിഷോർ .പ്രജിൽ, ധന്യ ഗുരുവായൂർ , ഹിമ വി.സി, ശ്രുതി കെ.എസ് ഡോ : റീന എ.എം എന്നിവർ കവിതകൾ ആലപിച്ചു .

Second Paragraph (saravana bhavan

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ : നിഷാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അലുംനി അസോസിയേഷൻ പ്രസിഡന്റ് കെ.ഐ ഷെബീർ ആശസ പ്രസംഗം നടത്തി .അനുബന്ധ കമ്മറ്റി കൺവീനർ പി.ജി സുബിദാസ് സ്വാഗതവും അനുബന്ധ കമ്മറ്റി ചെയർപേഴ്‌സൺ ഡോ: മായ എസ് നായർ നന്ദിയും പറഞ്ഞു