Header 1 vadesheri (working)

പി ടി ഉഷയെയും, കെ കെ രമയെയും ആക്ഷേപിച്ച എളമരം കരിം മാപ്പ് പറയണം : രമേശ്‌ ചെന്നിത്തല

Above Post Pazhidam (working)

തൃശൂർ: പി.ടി ഉഷയെ എളമരം കരീം ആക്ഷേപിച്ചത് തെറ്റാണെന്നും അവർ രാഷ്ട്രീയമുള്ള ആളല്ലെന്നും രമേശ്‌ ചെന്നിത്തല. കെ.കെ രമയെ അവഹേളിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പ്രസ്താവന പിൻവലിച്ച് കരീം മാപ്പ് പറയണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

എ.കെ.ജി സെന്റർ ആക്രമണത്തിൽ ഇത് വരെയായിട്ടും പ്രതികളെ പിടികൂടാത്തത് എന്ത് കൊണ്ടാണെന്നു ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും കുറ്റപ്പെടുത്തിയ ചെന്നിത്തല താനായിരുന്നു ആഭ്യന്തര മന്ത്രിയെങ്കിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടുമായിരുന്നുവെന്നും പറഞ്ഞു. ഭരണഘടനയെ വിമര്ശിക്കുന്നതിൽ തെറ്റില്ല. സജി ചെറിയാൻ ഭരണഘടനയെ അപമാനിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.

Second Paragraph  Amabdi Hadicrafts (working)