Above Pot

കെ ദാമോദരന്‍ സ്മൃതി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ : കെ ദാമോദരന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ ദാമോദരന്‍ സ്മൃതി കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. . എഴുത്തുകൊണ്ടും പ്രസംഗം കൊണ്ടും കേരളീയ സമൂഹത്തെ വിപ്ലവാത്മകമായി പ്രചോദിപ്പിച്ച ദാർശനികനായിരുന്നു ദാമോദരനെന്ന് കെ ഇ ഇസ്മയിൽ പറഞ്ഞു. ദാമോദരൻ എഴുതിയ പാട്ടബാക്കി പോലുള്ള നാടകങ്ങൾ കേരളത്തെ ഇളക്കിമറിച്ചതിൻ്റെ ഫലം കൂടിയാണ് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂര്‍ നഗരസഭ ലൈബ്രറി കെട്ടിടത്തിലെ കെ ദാമോദരന്‍ ഹാളില്‍ നടന്ന പരിപാടിയിൽ യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സി പി ഐ ആന്ധ്ര സംസ്ഥാന കമ്മിറ്റിയംഗവും വിദ്യാഭ്യാസ വിചക്ഷണനുമായ നാരായണ റാവു, മുൻ എംഎൽഎ ഗീത ഗോപി, നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, കെ ദാമോദരന്‍ പഠന ഗവേഷണ കേന്ദ്രം പ്രസിഡണ്ട് സി വി ശ്രീനിവാസന്‍, സെക്രട്ടറി കെ കെ ജ്യോതിരാജ് എന്നിവര്‍ സംസാരിച്ചു.