വൈകീട്ട് 5ന് ഗുരുവായൂരിൽ നിന്നുമുള്ള പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കണം
ഗുരുവായൂർ : കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ നിറുത്തലാക്കിയ , ഗുരുവായൂരിൽ നിന്നും വൈകീട്ട് 5 മണിക്ക് തൃശൂരിലേക്കും, വൈകീട്ട് 6.50 ന് തൃശൂരിൽ നിന്നും ഗുരുവായൂരിലേക്കും ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിൻ ഉടൻ തന്നെ പുനരാരംഭിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ക്ക് കെ പി ഉദയൻ നിവേദനം നൽകി .
ഗുരുവായൂരിൽ നിന്നും നിർത്തലാക്കിയ എല്ലാ ട്രെയിനുകളും പുനരാരംഭിച്ചെങ്കിലും തൃശൂർ പാസഞ്ചർ മാത്രം പുനരാരംഭിക്കാൻ റയിൽവേ തയ്യാറായില്ല . ഗുരുവായൂർ ക്ഷേത്രത്തിലെ ഭക്തജന തിരക്കു വർദ്ധിക്കുകയും, സർക്കാർ സ്ഥാപനങ്ങളിലടക്കം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ പാസഞ്ചർ ട്രെയിൻ വളരെ ഉപകാരപ്രഥമാകും
അതെ സമയം മലബാറിൻ്റെ ജനപ്രിയ പാസഞ്ചർആയ തൃശൂർ -കണ്ണൂർ പാസഞ്ചർ ഗുരുവായൂരിലേക്ക് നീട്ടണംഎന്ന് ബ്രദേഴ്സ് ക്ലബ്ബ്, തിരുവെങ്കിടം ആവശ്യപ്പെട്ടു – – – കോവിഡിന് ശേഷമുള്ള ഗുരുവായൂരിലെ ക്രമാതീതമായ തിരക്ക് പരിഗണിച്ച് കണ്ണൂർ പാസഞ്ചർ ഗുരുവായൂരിലേക്ക് കൂടി നീട്ടണം എന്ന് യോഗം ആവശ്യപ്പെട്ടു ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവെ അധികാരികൾക്കും, ജനപ്രതിനിധികൾക്കും, ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡണ്ടു് ചന്ദ്രൻ ചങ്കത്തിൻ്റെ അദ്ധ്യക്ഷതവഹിച്ചു യോഗത്തിൽ സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി ജിഷോ പുത്തൂർ, ബാലൻ വാറണാട്ട്, സി.ഡി.ജോൺസൺ,പിൻ്റൊ നീലങ്കാവിൽ, പ്രദീപ് നെടിയേsത്ത്, രാജു പട്ടത്തയിൽ, വിനോദ് കുമാർ അകമ്പടി, നന്ദൻ ചങ്കത്ത്,ബ്രിസ്റ്റോ തരകൻ , മാധവൻ പൈക്കാട്ട്,ശശി അകമ്പടി, പ്രദീപ് ഞാറെക്കാട്ട്, മുരളി പൈക്കാട്ട് എന്നിവർ സംസാരിച്ചു.