ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരന് കേന്ദ്ര ഫെലോഷിപ്പ്
ഗുരുവായൂർ : കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ഏൻഡ് ട്രെയിനിംഗ് (സി സി ആർ ടി) ,യുവകലാകാരൻമാർക്ക് നൽകുന്ന ജൂനിയർ ഫെല്ലോഷിപ്പിന് ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വേഷം കലാകാരൻ ഒ.രതീഷ് അർഹനായി.
‘പൊയ്മുഖാവതരണത്തിലെ സാത്വികാഭിനയം- കൃഷ്ണനാട്ടത്തിലും മറ്റു കലാരൂപങ്ങളിലും’ എന്ന വിഷയത്തിനാണ് 2 വർഷത്തെ ഫെല്ലോഷിപ്പ് ലഭിക്കുക. ആദ്യമായാണ് ഒരു കൃഷ്ണനാട്ടകലാകാരൻ ജൂനിയർ ഫെല്ലോഷിപ്പിന് അർഹത നേടുന്നത്. മൊഴയത്ത് വേണുഗോപാലൻ, ഊരമ്പത്ത് രത്നം എന്നിവരാണ് മാതാപിതാക്കൾ , ഗുരുവായൂർ സി എസ് ബിബാങ്ക് ഉദ്യോഗസ്ഥ രശ്മി രതീഷ് ആണ് ഭാര്യ. ജില്ലാ ബാഡ്മിന്റൺ ജേതാവ് മാനവേദ് രതീഷ് മകനാണ്