Above Pot

ഗുരുവായൂരപ്പന്റെ ആനകൾക്ക് ഇനി സുഖചികിൽസാ കാലം

ഗുരുവായൂർ : ദേവസ്വം ആനകൾക്ക് ഇനി ഒരു മാസം സുഖചികിൽസയുടെ കാലം. ആരോഗ്യവും ഓജസ്സും നേടി ചന്തമേറിയ ഗജവീരൻമാരായി മാറാനുള്ള ദേവസ്വത്തിൻ്റെ ആന സുഖചികിൽസ പരിപാടിക്ക് തുടക്കമായി.പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ സുഖചികിൽസാ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിയാന നന്ദിനിക് ഔഷധ ചോറുരുളനൽകിയായിരുന്നു ഉദ്ഘാടനം.

First Paragraph  728-90

Second Paragraph (saravana bhavan

എൻ.കെ. അക്ബർ എം എൽ എ യും ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സുഖചികിൽസയുടെ ഭാഗമായി ആനകൾക്ക് ഔഷധ ചോറുരുള നൽകി ആനയൂട്ടിൽ പങ്കാളികളായി ഗജ പരിപാലനത്തിലെ ഗുരുവായൂർ ദേവസ്വം മാതൃകയായ സുഖ ചികിൽസ ജൂലൈ 30 വരെയാണ് .

37 കൊമ്പൻമാരും 2 മോഴയും 5 പിടിയാനയും ഉൾപ്പെടെ 44 ആനകളാണ് ദേവസ്വത്തിൽ. 30 ആനകൾ സുഖചികിൽസയിൽ പങ്കെടുക്കുന്നുണ്ട്. മദപ്പാടുള്ള 14 ആനകൾക്ക് മദകാലം കഴിഞ്ഞ് ചികിൽസ നൽകും.ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക.

ആന ചികിൽസ വിദഗ്ധരായ ഡോ.കെ.സി. പണിക്കർ ,ഡോ. പി.ബി.ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി ,ഡോ :ടി.എസ്.രാജീവ്, ഡോ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിൽസ .ചികിൽസക്കായി 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ ,ഭക്തജനങ്ങൾ എന്നിവർ ചടങ്ങ് വീക്ഷിക്കാനെത്തി.