Header 1 vadesheri (working)

പാചക വാതകം ചോർന്ന് പൊള്ളലേറ്റ വീട്ടമ്മ മരണത്തിന് കീഴടങ്ങി.

Above Post Pazhidam (working)

ചാവക്കാട് :പാചക വാതകം ചോർന്ന് അടുക്കളക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി ചാവക്കാട് പുന്ന കോഴിത്തറ പുതുവീട്ടിൽ സുലൈമാൻ(ബാബുക്ക)ഭാര്യ റസിയ (52) ആണ് മരിച്ചത്

First Paragraph Rugmini Regency (working)

ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ അടുക്കളക്ക് പുറത്താണ് സൂക്ഷിക്കുന്നത്. അടുപ്പിൽനിന്നാണ് ചോർച്ചയുണ്ടായത്. ഇന്നലെ രാത്രി റെഗുലേറ്റർ ഓഫ് ചെയ്തിരുന്നില്ല. അടച്ചിട്ട അടുക്കള നിറയെ ഗ്യാസ് നിറഞ്ഞിരുന്നു. രാവിലെ റസിയ അടുക്കളയിൽ പ്രവേശിച്ചു ലൈറ്റ് ഓണാക്കിയതും വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ അടുക്കളയുടെ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. ഗൃഹോപകരണങ്ങൾ നശിച്ചു. വീടിനു കേടുപാടുകൾ സംഭവിച്ചു.

പൊള്ളലേറ്റ റസിയയെ ആദ്യം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മുഖത്തെ പൊള്ളൽ ഗുരുതരമായിരുന്നു. വൈകീട്ട് നാലുമണിയോടെ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. രക്ഷപ്രവർത്തനത്തിനിടെ ഭർത്താവ് സുലൈമാന്റെ കയ്യിലും പൊള്ളലേറ്റിട്ടുണ്ട്. മക്കൾ : റഹീന, റജീന. മരുമക്കൾ : സൈഫു, ആഷിഫ്

Second Paragraph  Amabdi Hadicrafts (working)

പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച പുന്ന ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തും.