Madhavam header
Above Pot

സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഇന്ന് രാജ്യത്ത് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു : കെ.മുരളീധരൻ.

ഗുരുവായൂർ : സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഇന്ന് രാജ്യത്ത് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണെന്നും ഇതിനെതിരെ മാധ്യമ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു . വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പതിനെട്ടാം ചരമവാർഷിക ത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി. ഗുരുവായൂരിൻ്റ വികസന രംഗത്ത് പ്രഥമ നഗരസഭ വൈസ് ചെയർമാൻ എന്ന നിലയിൽ ഏറെ സംഭാവന നൽകിയ വ്യക്തിയായിരുന്നു വീട്ടിക്കിഴി ഗോപാലകൃഷ്ണൻ എന്നും മുരളീധരൻ പറഞ്ഞു.

Astrologer

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പേരിലുള്ള പത്രപ്രവർത്തകർക്കുള്ള പുരസ്ക്കാരം വീക്ഷണം- കേരള കൗമുദി ലേഖകൻ പി.കെ രാജേഷ് ബാബുവിനും, പൊതു പ്രവർത്തകർക്കുള്ള പാലിയത്ത് ചിന്നപ്പൻ പുരസ്ക്കാരം അഡ്വ.രവിചങ്കത്തിനും, എ.പി.മുഹമ്മദുണ്ണിയുടെ പേരിലുള്ള സഹകാരി പുരസ്ക്കാരം പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.ഗോപാലനും മുരളീധരൻ സമ്മാനിച്ചു.നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.

മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയാ കമ്മറ്റി അംഗം ആർ.ജയകുമാറിനെ അനുമോദിക്കുന്ന ചടങ്ങും, വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം നൽകുന്ന ചടങ്ങും നിർവ്വഹിച്ചു. പ്രമുഖ സാഹിത്യകാരനും എഴുത്തുകാരനുമായ എം.പി.സുരേന്ദ്രൻ ചികിൽസാ സഹായ വിതരണവും മുഖ്യ അനുസ്മരണ പ്രഭാഷണവും നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ .കെ.ആർ മണികണ്ഠൻ, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സജീവ് കുമാർ, പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് ലിജിത്ത് തരകൻ, ട്രസ്റ്റ് പ്രസിഡണ്ട് ആർ.രവികുമാർ, വൈസ് പ്രസിഡണ്ട് ശശി വാറനാട്, സെക്രട്ടറി പി.വി ഗോപാലകൃഷ്ണൻ, നിഖിൽ ജി കൃഷ്ണൻ, നന്ദകുമാർ വീട്ടിക്കിഴി, എൻ. ഇസ്മയിൽ, ശിവൻ പാലിയത്ത് , ഇ.ലക്ഷ്മണ പൈ എന്നിവർ സംസാരിച്ചു.

Vadasheri Footer