Post Header (woking) vadesheri

എസ് എഫ് ഐ യുടെ ഗുണ്ടായിസം, യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : രാഹുൽ ഗാന്ധി എം പി യുടെ വയനാട്ടിലെ ഓഫീസ് എസ് എഫ് ഐ ക്രിമിനലുകൾ തല്ലി തകർത്തതിൽ പ്രധിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി .നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നവനീത് വി എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂക്കോട് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് നജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ സൂരജ് സി എസ്,കെ ബി വിജു, പ്രതീഷ് ഓടാട്ട്, കെ സ് യു ജില്ലാ സെക്രട്ടറി ഗോകുൽ ഗുരുവായൂർ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാനിർ എൻ ച്ച്, റിഷി ലാസർ, എ കെ ഷൈമിൽ, നിസാമുദ്ധീൻ, സുബീഷ് താമരയൂർ, സുമേഷ് കൃഷ്ണ, ജോയൽ കാരക്കാട്, ആനന്ദ് രാമകൃഷ്ണൻ , സജയൻ പൂക്കോട്, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി

Second Paragraph  Rugmini (working)