Header 1 = sarovaram
Above Pot

ദേവസ്വം വാദ്യകലാ വിദ്യാലയം മുൻ കെ.ജി സ്കൂൾ മന്ദിരത്തിൽ ആരംഭിച്ചു

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയം ശ്രീകൃഷ്ണഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ മുൻ കെ.ജി. സ്കൂൾ മന്ദിരത്തിൽ പ്രവർത്തിച്ചു തുടങ്ങി.അറ്റകുറ്റപണികൾ നടത്തി നവീകരിച്ച പുതിയ വാദ്യകലാ വിദ്യാലയത്തിൻ്റെ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാനെത്തി.

Astrologer

പബ്ലിക്കേഷൻസ് അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ശിവദാസൻ വടശ്ശേരി, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര, ചുമർചിത്ര പഠനകേന്ദ്രം സീനിയർ ഇൻസ്ട്രക്ടർ നളിൻ ബാബു, എന്നിവർ ചടങ്ങിൽ സന്നിഹിതരായി. മുൻ ദേവസ്വം കെ.ജി.സ്കൂൾ മന്ദിരം അറ്റകുറ്റപണികൾ നടത്തി നവീകരിച്ച ശേഷമാണ് വാദ്യകലാ വിദ്യാലയം ഇങ്ങോട്ടേക്ക് മാറ്റിയത്.

ക്ഷേത്ര കലകളുടെ സംരക്ഷണത്തിനായി 1976 ലാണ് ദേവസ്വം വാദ്യകലാ വിദ്യാലയം സ്ഥാപിക്കുന്നത്. പുന്നത്തൂർ കോട്ടയിലായിരുന്നു ആദ്യ കളരി. പിന്നീട് മഞ്ചിറ റോഡിലെ മന്ദിരത്തിലേക്ക് മാറുകയായിരുന്നു. ചെണ്ട, തിമില,, മദ്ദളം, അഷ്ടപദി, കൊമ്പ്, നാഗസ്വരം, തവിൽ, കുറുംകുഴൽ എന്നീ വിഷയങ്ങൾക്കായി ആറ് കളരികൾ ഉണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി കൂടുതൽ സൗകര്യങ്ങൾ ഇവിടെയുണ്ട്. പുതുതായി പ്രവേശനം കിട്ടിയവർ കൂടി എത്തുമ്പോൾ വിദ്യാർത്ഥികളുടെ എണ്ണം 65 ആകും. മൂന്നു വർഷ കലാപonത്തിനൊപ്പം സ്കൂൾ വിദ്യാഭ്യാസവും നൽകുന്നുണ്ട്

Vadasheri Footer