കക്കൂസ് മാലിന്യം റോഡിലേക്ക്, സഫയർ ഹോട്ടൽ അടപ്പിക്കാൻ ചെന്ന ആരോഗ്യ വിഭാഗത്തെ സി പി എം നേതാവ് കയ്യേറ്റം ചെയ്‌തെന്ന് ആക്ഷേപം
ഗുരുവായൂർ : ഹോട്ടലിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് , ഹോട്ടൽ അടപ്പിക്കാൻ ചെന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ സിപി എം നേതാവ് കയ്യേറ്റം ചെയ്തു വെന്ന് ആക്ഷേപം . കിഴക്കേ നടയിലെ ആർ വി ടവറിൽ പ്രവർത്തിക്കുന്ന സഫയർ ഹോട്ടൽ അട പ്പിക്കാൻ ചെന്ന നഗര സഭ ആരോഗ്യ വിഭാഗത്തെയാണ് സി പി എം ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ കയറ്റം ചെയ്തതത്രെ. റോഡിലേക്ക് മാലിന്യം ഒഴുക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഒന്നിന് ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു .
കക്കൂസ് മാലിന്യം അടക്കം റോഡിലേക്ക് ഒഴുക്കുന്നതിന്റെ തോത് കൂടിയതോടെ കഴിഞ്ഞ ആഴ്ച മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെ തുടർന്ന് നഗര സഭ സെക്രട്ടറിയുടെ നിർദേശ പ്രകാരം വെള്ളിയാഴ്ച ഹോട്ടലിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയപ്പോൾ വൃത്തി ഹീനമായ ചുറ്റുപാട് ആണ് കണ്ടെത്തിയത് . ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ ജീവനക്കാർ കുളിക്കുന്നത് ആണ് കണ്ടത് . ഇതോടെ ശനിയാഴ്ച്ച ഹോട്ടൽ അടച്ചിടാനും .മാലിന്യം റോഡിലേക്ക് ഒഴുകുന്നത് നിർത്തിയ ശേഷം ഹോട്ടൽ തുറന്നാൽ മതിയെന്ന വാക്കാൽ നിർദേശവും നൽകി .
എന്നാൽ ശനിയാഴ്ചയും ഹോട്ടൽ പതിവ് പോലെ പ്രവർത്തിക്കുന്നത് കണ്ട് നഗര സഭ ആരോഗ്യ വിഭാഗം ഹോട്ടലിൽ എത്തി ഹോട്ടൽ നടത്തിപ്പുകാരുമായി സംസാരിക്കുന്നതിനിടെ നേതാവ് ഇവരെ ഭീഷണി പെടുത്തി ഹോട്ടലിൽ നിന്നും തള്ളി പുറത്താക്കിയെന്നാണ് ആക്ഷേപം .നഗര സഭയിലെ ഇടതു യൂണിയൻ നേതാവിനെ വിളിച്ചു ഭീഷണി പെടുത്തുകയും ചെയ്തു. ഇതിനെതിരെ പാർട്ടിക്ക് പരാതി നല്കാൻ ഒരുങ്ങുകയാണ് യൂണിയൻ നേതൃത്വം