Post Header (woking) vadesheri

മതസ്പർദ്ധ ശ്രമം ,സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : മതസ്പർധ ഉണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.സുരേന്ദ്രനാണ് അറസ്റ്റിലായത്. സി.പി.എം ഇടിയൻചിറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സുരേന്ദ്രൻ.

Ambiswami restaurant

ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. പോപുലർ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മറ്റി നൽകിയ പരാതി പ്രകാരമാണ് പാവറട്ടി പൊലീസ് സുരേന്ദ്രനെതിരെ കേസെടുത്തത്. പാവറട്ടി എസ്.ഐമാരായ പി.എം. രതീഷ്, ആർ.പി സുജിത്ത്, പി.എസ്. സോമൻ, . സി.പി.ഒ, പി.ജെ. ലിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Second Paragraph  Rugmini (working)