Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ നിന്നും നഷ്ടപ്പെട്ട ബാഗിലെ ലാപ് ടോപ് പോലീസ് കണ്ടെത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ട്രാവൽ ബാഗ് നഷ്ടപ്പെട്ട സംഭവത്തിൽ ബാഗിൽ ഉണ്ടായിരുന്ന ലാപ് ടോപ് ടെംപിൾ പോലീസ് കണ്ടെത്തി .ട്രാവൽ ബാഗ് മോഷ്ടിച്ച പ്രതി അനിൽ കുമാർ എന്ന ഷാജിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു . മോഷ്ടിച്ച ബാഗ് കോട്ടയം വൈക്കം സ്വദേശി ശിവകുമാറിന് കൈമാറി എന്ന് പ്രതി സമ്മതിച്ചിരുന്നു .

Ambiswami restaurant

ശിവകുമാർ നേരത്തെ ജോലി ചെയ്തിരുന്ന വാടാനപള്ളി, തൃപ്രയാർ ,
വലപ്പാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാട്ടിക ബീച്ചിലുള്ള മൽസ്യ തൊഴിലാളിയായ അനിൽകുമാറിന് ശിവകുമാർ ലാപ് ടോപ്പ് വിൽപ്പന നടത്തിയതായി മനസിലാക്കി .അനിൽ കുമാറിനെ കണ്ടെത്തിയ പോലീസ് ലാപ് ടോപ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .കഴിഞ്ഞ 10 ന് വൈകീട്ട് ഗുരുവായൂരിൽ ദർശനയത്തിന് എത്തിയ എഫ് സി ഐ ഉദ്യോഗസ്ഥ കൊല്ലം സ്വദേശിനി വിജി ലേഖയുടെ ലാപ് ടോപ് , മൊബൈൽ ഫോൺ , വീടിന്റെ ചാവി എന്നിവ അടങ്ങിയ ട്രാവൽ ബാഗ് ആണ് സൂക്ഷിക്കാൻ ഏൽപിച്ച ക്ലോക്ക് റൂമിൽ നിന്നും നഷ്ടപ്പെട്ടത്

Second Paragraph  Rugmini (working)