Header 1 = sarovaram
Above Pot

ഇന്ത്യൻ മാർഷ്യൽ ആർട്സ് കളരിയുടെ സ്ഥാപകൻ സി ടി ലോനപ്പൻ ഗുരുക്കൾ നിര്യാതനായി

ഗുരുവായൂർ : ഇന്ത്യൻ മാർഷ്യൽ ആർട്സ് കളരിയുടെ സ്ഥാപകനും, പ്രധാന ഗുരുനാഥനും ആയ സി ടി ലോനപ്പൻ ഗുരുക്കൾ (75 ) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്‌ച വൈകീട്ട് 4. 30. ന് കോട്ടപ്പടി സെന്റ് ലാസർ പള്ളി സെമിതേരിയിൽ ഭാര്യ : മെഴ്‌സി. മക്കൾ : ജോർളി ,ഷേർളി, നെർളി ,കൃപ .മരുമക്കൾ : ജെയ്‌സൺ , ജോസ് , ജോയ്‌സൺ , ജോബി

1978 ൽ ആണ് ഇന്ത്യൻ മാർഷ്യൽ ആർട്സ് കളരി ആരംഭിക്കുന്നത് . പിന്നീട് കളരി ചികിത്സക്ക് മാത്രമായി അഗാപ്പെ മർമ്മ ചികിത്സാലയം സ്ഥാപിച്ചു . കളരി പയറ്റ് രംഗത്ത് ആയിരകണക്കിന് ശിഷ്യ സമ്പത്തിന്റെ ഉടമയായ ഗുരുക്കൾക്ക് മർമ്മ ചികിത്സ രംഗത്തും നിരവധി ശിഷ്യഗണ ങ്ങൾ ഉണ്ട്

Vadasheri Footer