Post Header (woking) vadesheri

കലയും സാഹിത്യവും ഇടതുപക്ഷത്തിന്റേതാണെന്ന ചിന്തകളോട് കലഹിച്ചു നിന്ന എഴുത്തുകാരനാണ് മാടമ്പ് : കേന്ദ്ര മന്ത്രി വി.മുരളീധരന്‍

Above Post Pazhidam (working)

ഗുരുവായൂര്‍: കലയും, സാഹിത്യവുമെല്ലാം ഇടതുപക്ഷത്തിന്റേതാണ് എന്നാണ് ധാരണയെന്നും, അത്തരം ചിന്തകളോട് കലഹിച്ചു നിന്ന എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടനെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ മാടമ്പ് സ്മൃതി പര്‍വ്വം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു, മന്ത്രി. എന്തും തുറന്നടിച്ചു പറയുന്നയാളായതുകൊണ്ട് മാടമ്പ് എന്നും ഒറ്റയാനായി നടന്നു ഭാരതീയ മൂല്യങ്ങളും ദാര്‍ശനീകതയുമാണ് മാടമ്പിന്റെ എഴുത്തില്‍ ജ്വലിച്ചുനിന്നത്. സാഹിത്യത്തോടൊപ്പം ആനപ്രേമവും അദ്ദേഹം ഒപ്പം കൂട്ടി.

Ambiswami restaurant

. ടി. കാര്‍ത്ത്യായനി അമ്മ സ്മാരക എന്‍ഡോവ് മെന്റ് പുരസ്‌കാരമായ മാടമ്പ് സ്മാരക സംസ്‌കൃതി പുരസ്‌കാരം നടനും, സംവിധായകനുമായ മുരുകന് മന്ത്രി സമ്മാനിച്ചു. കവി സുധാകരന്‍ പാവറട്ടി അധ്യക്ഷനായി. സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എം.കെ. ദേവരാജന്‍, ജയപ്രകാശ് കേശവന്‍, ശ്രീകുമാര്‍ ഇഴുവപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ: സുവര്‍ണ്ണ നാലപ്പാട്ട്, മാടമ്പ് സ്മൃതി പ്രഭാഷണം നടത്തി. ‘മാടമ്പ് കൃതികളിലെ ആധ്യാത്മികത’ എന്ന വിഷയത്തില്‍ ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ചടങ്ങുകള്‍ക്ക്‌ശേഷം, മാടമ്പിലെ മഹര്‍ഷി എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമുണ്ടായി

Second Paragraph  Rugmini (working)