Post Header (woking) vadesheri

വൈവിധ്യചിത്രങ്ങളുടെ പ്രദര്‍ശനം ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂര്‍: ആര്‍ട്ടിസ്റ്റ് നാരായണദാസിന്റെ നൂറോളം വൈവിധ്യ ചിത്രങ്ങളുടെ പ്രദര്‍ശനം ഗുരുവായൂരില്‍ 30,31 ജൂണ്‍ 1 എന്നീ തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി,സാമൂഹിക വിഷയങ്ങള്‍,ഭക്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട് പാരമ്പര്യശൈലിയില്‍ തീര്‍ത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.നഗരസഭാ ലൈബ്രറിയുടെ മിനി ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് ശില്പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യും. നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് മുഖ്യാതിഥി ആകും ആര്‍ട്ടിസ്റ്റ് ഭട്ടതിരി, നാരായണദാസ്, എം കെ സജി കുമാർ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Ambiswami restaurant