Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര നടപന്തലിലെ അനധികൃത തട്ടുകടകൾ ഒടുവിൽ ദേവസ്വം നീക്കം ചെയ്‌തു. malayalamdaily.in impact

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടപന്തലിലെ അനധികൃത തട്ടുകടകൾ ഒടുവിൽ ദേവസ്വം നീക്കം ചെയ്‌തു . . ഇതിലൂടെ കഴിഞ്ഞ ഭരണ സമിതി എടുത്ത തെറ്റായ നടപടി തിരുത്തുവാനും ഈ ഭരണ സമിതിക്ക് കഴിഞ്ഞു .ഹൈക്കോടതി വിധി ലംഘിച്ചു ക്ഷേത്രം നടപന്തലിൽ തട്ടുകടകൾ പെരുകുന്ന വാർത്ത മലയാളം ഡെയിലി.ഇൻ ആണ് പുറത്തു കൊണ്ട് വന്നത് . കിഴക്കേ നടയിലും തെക്കേ നടയിലുമായി 37 തട്ടുകടകൾ ആണ് ഉണ്ടായിരുന്നത് പാർട്ടിക്ക് പണം നൽകിയാൽ ആർക്കും തട്ട് കട ഇടാമെന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ ഇതിൽ എട്ടെണ്ണം ദിനം പ്രതി 500 രൂപ വീതം വാങ്ങി മേൽ വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു .

Ambiswami restaurant

പ്രാദേശിക യൂണിയൻ നേതാവിന് മൂന്ന് തട്ട് കടയാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം മേൽവാടകക്ക് നല്കിയിരിക്കുകയായിരുന്നു. ഭഗവാന്റെ ക്ഷേത്ര നട വലിയ വരുമാന മാർഗമാക്കുകയായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം . തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരും തട്ടുകടയിൽ ഉണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു. അതെ സമയം ഏതാനും ദിവസം കഴിഞ്ഞാൽ എടുത്തു മാറ്റിയ തട്ടുകടകൾ വീണ്ടും സ്ഥാപിക്കാൻ അവസരം നല്കാമെന്നാണത്രെ യൂണിയയ്ന് നേതൃത്വം തട്ട് കടക്കാർക്ക് ഉറപ്പു നൽകിയിരിക്കുന്നത്. നോക്കുകൂലി പോലെ വെറുതെ കിട്ടുന്ന പണം ഉപേക്ഷിക്കാൻ യൂണിയൻ നേതൃത്വത്തിനും വലിയ വിഷമമാണത്രെ . .കോടതി ഉത്തരവിനെ ലംഘിച്ച് വീണ്ടും തട്ടുകടകൾ ഇടുകയാണെങ്കിൽ ദേവസ്വത്തിനെതിരെ കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ക്ഷേത്ര നടയിലെ ഒരു വിഭാഗം കച്ചവടക്കാർ .

Second Paragraph  Rugmini (working)

ക്ഷേത്ര നട പന്തലിൽ ലോട്ടറി വിൽപന ക്കാരെയും യാചകരെയും അനുവദിക്കാത്ത ദേവസ്വമാണ് തട്ട് കടക്കാർക്ക് അഴിഞ്ഞാടാൻ അവസരം നൽകിയത് . പല സാധനങ്ങൾക്കും മൂന്നിരട്ടി അധികം വിലയാണ് ഇക്കൂട്ടർ ഈടക്കിയിരുന്നത് .ഭഗവാന് ഏറെ വിശേഷമായ കദളി പഴം രണ്ടാഴ്‌ച വെച്ചാലും പഴമാകില്ല. മൂപ്പ് എത്താത്ത പച്ച കായയാണ് കദളി പഴം എന്ന് പറഞ്ഞുനൽകി ഭക്തരെ കബളിപ്പിച്ചിരുന്നത്