സിയാക്‌സ് ജില്ല സമ്മേളനം 29ന് ഗുരുവായൂരിൽ
ഗുരുവായൂര്‍: കേള്‍വി ശക്തിക്കായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയവരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ (സിയാക്‌സ്) ജില്ല സമ്മേളനം ഈ മാസം 29ന് ഗുരുവായൂരില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ വി.കെ. ശ്രീരാമന്‍ മുഖ്യാതിഥിയാകും. സിയാക്‌സ് സംസ്ഥാന പ്രസിഡന്റ് നവാസ് ഇടത്തിണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തും. കേള്‍വി തകരാറുള്ളവര്‍ നേരിടുന്ന സാമൂഹിക വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള 25 വയസ് എന്ന പ്രായപരിധിയും, രണ്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനം എന്ന പരിധിയും ഒഴിവാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സിയാക്‌സ് സംസ്ഥാന സെക്രട്ടറി സിമി ജെറി, ജില്ല പ്രസിഡന്റ് എം.പി. ആനന്ദ്, സെക്രട്ടറി ബീന ജോയ്, എ.ഒ. ജിന്‍സന്‍, എം.ടി. പ്രിന്‍സ്, കെ. ജമാല്‍, അനീറ്റ ജെറി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു